ബൈക്കില്‍ പോവുകയായിരുന്ന കൊലക്കേസ് പ്രതിക്ക് കുത്തേറ്റ് ഗുരുതരം
Feb 5, 2013, 22:06 IST
കാസര്‍കോട്: ബൈക്കില്‍ പോവുകയായിരുന്ന കൊലക്കേസ് പ്രതിക്ക് കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റു. കാസര്‍കോട് ജെ.പി. കോളനിയിലെ ജ്യോതിഷിനാണ് (26) കുത്തേറ്റത്. ചൊവ്വാഴ്ച സന്ധ്യയ്ക്ക് ഏഴ് മണിയോടെ ചെങ്കള നാലാം മൈലില്‍വെച്ചാണ് സംഭവം.
വയറിനും താടിക്കും കുത്തേറ്റ് വീണ ജ്യോതിഷിനെ സംഭവമറിഞ്ഞെത്തിയ വിദ്യാനഗര്‍ പോലീസാണ് കാസര്‍കോട് കെയര്‍വെല്‍ ആശുപത്രിയില്‍ എത്തിച്ചത്. രക്തം വാര്‍ന്നുപോയ ജ്യോതിഷിന്റെ നില ഗുരുതരാവസ്ഥയിലാണുള്ളത്. പിന്നീട് യുവാവിനെ മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റി.
ബൈക്കില്‍ സുഹൃത്തിനുമൊത്ത് സഞ്ചരിക്കുമ്പോള്‍ കാറിലെത്തിയ ഒരുസംഘമാണ് ബൈക്ക് തടഞ്ഞ് ആക്രമിച്ചതെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. സുഹൃത്താണ് വിവരം പോലീസില്‍ അറിയിച്ചത്.
വിവിരമറിഞ്ഞ് ഉന്നതപോലീസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്ത് എത്തിയിരുന്നു.

Keywords: Kerala, Kasaragod, Bike, J.P Colony, Jyothish, Malayalam News, 4th mail, Chengala, Bike, Attacked, Kerala vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.