എന്‍ഡോസള്‍ഫാന്‍: വിധി അനുകൂലമായില്ലെങ്കില്‍ ഗ്രീന്‍ട്രിബ്യൂണലിനെ സമീപിക്കും: ടി.വി. രാജേഷ്
Feb 26, 2013, 16:57 IST
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ പ്രശ്‌നത്തില്‍ സുപ്രീംകോടതി വിധി അനുകൂലമായില്ലെങ്കില്‍ കോടതി മുന്‍കൈയ്യെടുത്ത് ആറു മാസം മുമ്പ് രൂപീകരിച്ച ഗ്രീന്‍ ട്രിബ്യൂണലിനെ സമീപിക്കുമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി ടി.വി. രാജേഷ് എം.എല്‍.എ. വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
എന്‍ഡോസള്‍ഫാന്‍ നിരോധനവും പുനരധിവാസവും നഷ്ടപരിഹാരവും ആവശ്യപ്പെട്ടു കൊണ്ടാണ് ഡി.വൈ.എഫ്.ഐ. സുപ്രീംകോടതിയെ സമീപിച്ചത്. ഇതിന്റെ അന്തിമ വിചാരണ ഇപ്പോള്‍ നടന്നു വരികയാണ്. കോടതിയില്‍ നിന്നും അനുകൂല വിധിയുണ്ടായില്ലെങ്കില്‍ അടുത്ത ഘട്ടമെന്ന നിലയിലാണ് ഗ്രീന്‍ ട്രിബ്യൂലിനെ സമീപിക്കുന്നത്. മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശ പ്രകാരം എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെങ്കില്‍ 200 കോടിയോളം രൂപ ആവശ്യമാണ്. എന്നാല്‍ ഈ തുക കണ്ടെത്താന്‍ സര്‍ക്കാര്‍ യാതൊരു നടപയിടും സ്വീകരിച്ചിട്ടില്ല. ഇക്കാര്യത്തില്‍ സര്‍ക്കാരിന് യാതൊരു താല്‍പര്യവും ഇല്ലെന്നാണ് സമീപനത്തില്‍ നിന്നും വ്യക്തമാകുന്നതെന്നും രാജേഷ് കുറ്റപ്പെടുത്തി.
4182 പേര്‍ക്കാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. പൂര്‍ണമായും കിടപ്പിലായ 2315 പേര്‍ക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെങ്കില്‍ 115.75 കോടി രൂപ ആവശ്യമാണ്. മറ്റു രോഗ ബാധിതരായ 1870 പേര്‍ക്ക് നഷ്ട പരിഹാരം നല്‍കാന്‍ 56.11 കോടി രൂപ ആവശ്യമാണ്. മരിച്ച 808 പേരുടെ ആശ്രിതര്‍ക്ക് അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ 44.40 കോടി രൂപ ആവശ്യമാണ്. സര്‍ക്കാര്‍ നിയമസഭയില്‍ നല്‍കിയ മറുപടിയില്‍ പ്ലാന്റേഷന്‍ കോര്‍പറേഷന്‍ നല്‍കിയ 27.42 കോടി രൂപ കാസര്‍കോട് കലക്ടര്‍ക്ക് അനുവദിച്ചിട്ടുണ്ടെന്നാണ് അറിയിച്ചിട്ടുള്ളത്. ഇതില്‍ നിന്നും ഒരു രൂപപോലും കൂടുതലായി സര്‍ക്കാര്‍ അനുവദിച്ചിട്ടില്ല. ഇതില്‍ നിന്നും 1.50 ലക്ഷം രൂപ മാത്രമാണ് ഗഡുക്കളായി രോഗികള്‍ക്ക് നല്‍കിയിട്ടുള്ളത്.
കേന്ദ്രത്തിന്റെ സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്ന ഒഴുക്കന്‍ മറുപടി മാത്രമാണ് സര്‍ക്കാര്‍ നല്‍കുന്നത്. എന്‍ഡോസള്‍ഫാന്‍ കേസില്‍ സുപ്രീംകോടതിയില്‍ കക്ഷി ചേരുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം വ്യക്തിമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ പൊതു താല്‍പര്യ ഹര്‍ജി നല്‍കിയെങ്കിലും അപൂര്‍ണമായതിനാല്‍ കോടതി ഹര്‍ജി മാറ്റിവെക്കുകയായിരുന്നു. ന്യൂനതകള്‍ തിരുത്തി പുതിയ ഹര്‍ജി നല്‍കാന്‍ യൂത്ത് കോണ്‍ഗ്രസ് ഇതുവരെയും തയ്യാറായിട്ടില്ലെന്ന് രാജേഷ് കുറ്റപ്പെടുത്തി.
എന്‍ഡോസള്‍ഫാന്‍ ലോബിയുടെ സ്വാധീനത്തില്‍പെട്ടതിനാലാണ് യൂത്ത് കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാത്തതെന്ന് രാജേഷ് കുറ്റപ്പെടുത്തി. ഇക്കാര്യത്തില്‍ യൂത്ത് കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കാന്‍ തയ്യാറാകണം. സമൂഹ്യ പ്രവര്‍ത്തക വന്ദനാശിവ അടക്കമുള്ളവര്‍ ഇക്കാര്യത്തില്‍ കക്ഷി ചേര്‍ന്നിട്ടുണ്ട്. ഡി.വൈ.എഫ്.ഐ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കു വേണ്ടി നിര്‍മിച്ച 15 വീടുകളുടെ താക്കോല്‍ ദാനം മാര്‍ച് എട്ടിന് രാവിലെ ബോവിക്കാനത്ത് നടക്കുന്ന ചടങ്ങില്‍ പ്രതിപക്ഷ ഉപ നേതാവ് കോടിയേരി ബാലകൃഷ്ണന്‍ നിര്‍വഹിക്കുമെന്ന് രാജേഷ് അറിയിച്ചു. എന്‍ഡോസള്‍ഫാന്‍ ട്രിബ്യൂണല്‍ രൂപീകരിക്കണമെന്നാവശ്യപ്പെട്ട് മാര്‍ച് 16ന് കാസര്‍കോട് കലക്‌ട്രേറ്റിലേക്ക് മാര്‍ച് നടത്തുമെന്ന് രാജേഷ് പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ ഡി.വൈ.എഫ്.ഐ നേതാക്കളായ സിജി മാത്യു, കെ. രാജ് മോഹന്‍, കെ. മണികണ്ഠന്‍, പ്രകാശന്‍ എന്നിവരും സംബന്ധിച്ചു.
Releated News:
കെ.എം മാണി എല്‍.ഡി.എഫില്‍ വന്നാല്‍ സ്വാഗതം ചെയ്യും: ടി.വി. രാജേഷ്
Keywords: Press Meet, Endosulfan, DYFI, Patient's, Collectorate, Youth-Congress, Court, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.