city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ക­ത്തി­ക്കു­ത്ത്: ക­സ്­റ്റ­ഡി­യി­ലെ­ടു­ത്ത ഖ­ത്വീ­ബി­നെ ത­ട­ഞ്ഞു വെ­ച്ച­താ­യി പ­രാ­തി

ക­ത്തി­ക്കു­ത്ത്: ക­സ്­റ്റ­ഡി­യി­ലെ­ടു­ത്ത ഖ­ത്വീ­ബി­നെ ത­ട­ഞ്ഞു വെ­ച്ച­താ­യി പ­രാ­തി
കാസര്‍­കോ­ട്: ­കൊ­ലക്കേ­സ് പ്ര­തി­ക്ക് പ­ള്ളി­ക്കു മു­ന്നില്‍­വെ­ച്ച് കു­ത്തേ­റ്റ സം­ഭ­വ­ത്തില്‍ ചോ­ദ്യം­ചെയ്യു­ന്ന­തിനും മൊ­ഴി­യെ­ടു­ക്കു­ന്ന­തി­നു­മാ­യി ക­സ്­റ്റ­ഡി­യി­ലെ­ടു­ത്ത ഖത്വീ­ബി­നെ അ­ഞ്ച് മ­ണി­ക്കൂ­റോ­ളം സ്‌­റ്റേ­ഷ­നില്‍ തട­ഞ്ഞു നിര്‍­ത്തി­യ­താ­യി പ­രാതി. ചെ­ങ്ക­ള ന­ാലാം മൈ­ലി­ലെ പാ­ണാര്‍­ക്കു­ളം പ­ള്ളി ഖത്വീ­ബ് കോ­ഴി­ക്കോ­ട് കൊ­ടു­വ­ള്ളി­യി­ലെ അ­ബ്ദുല്‍ നാ­സര്‍ ല­ത്വീ­ഫി­നെ­യാ­ണ് ബു­ധ­നാഴ്ച വൈ­കി­ട്ട് അ­ഞ്ചു മണി­യോ­ടെ പോ­ലീ­സ് ക­സ്­റ്റ­ഡി­യിലെ­ടു­ത്തത്. കൂ­ടെ പ­ള്ളി ജോ. സെ­ക്രട്ട­റി സി.എം മു­ഹ­മ്മ­ദി­നെയും ക­സ്­റ്റ­ഡി­യി­ലെ­ടു­ത്തി­രുന്നു.

സ്‌­റ്റേ­ഷ­നി­ലേ­ക്ക് കൊ­ണ്ടു­വ­ന്ന ഖത്വീ­ബി­നെ പ്ര­തിക­ളെ കു­റി­ച്ച് വിവ­രം ന­ല്‍ക­ണ­മെ­ന്നാ­വ­ശ്യ­പ്പെട്ട് പോ­ലീ­സ് മ­ണി­ക്കൂ­റു­ക­ളോ­ളം സ്‌­റ്റേ­ഷ­നില്‍­ ഇ­രു­ത്തു­ക­യാ­യി­രുന്നു. ഇ­തി­നി­ട­യില്‍ മ­ഗ്‌രി­ബ് നി­സ്­കാര­ത്തി­ന് പു­റ­ത്തേ­ക്കു വി­ട്ട ഖത്വീബി­നോ­ട് വീ­ണ്ടും സ്‌­റ്റേ­ഷ­നി­ലെ­ത്താ­ന്‍ പോ­ലീ­സ് ആ­വ­ശ്യപ്പെ­ടു­ക­യാ­യി­രു­ന്നു. താന്‍ പുതി­യ ഖത്വീ­ബ് ആ­ണെന്നും പ­ള്ളി­യില്‍ വ­രു­ന്നവ­രെ ത­നിക്ക് കാ­ര്യ­മാ­യി പ­രി­ചയ­മി­ല്ലെന്നും ഖത്വീ­ബ് പോ­ലി­നെ അ­റി­യി­ച്ചി­രു­ന്നു.

സംഭ­വം ന­ട­ക്കു­മ്പോള്‍ പ­ള്ളി­യില്‍ നി­സ്­ക­ാ­ര­ത്തി­ന് എ­ത്തി­യ­വ­രെകൂ­ടി കൊ­ണ്ടു­വ­ര­ണ­മെ­ന്ന് പോ­ലീ­സ് ആ­വ­ശ്യ­പ്പെ­ട്ട­തി­നെ തു­ടര്‍­ന്ന് നി­രവ­ധി പേ­രെ സ്‌­റ്റേ­ഷ­നി­ലേ­ക്ക് വ­രു­ത്തി­യി­രു­ന്നു. പ്ര­തിക­ളെ കു­റി­ച്ച് ത­ങ്ങള്‍­ക്ക് അ­റി­യി­ല്ലെ­ന്ന് ഖത്വീബും മ­റ്റു­ള്ള­വരും പോ­ലീ­സി­നെ അ­റി­യി­ച്ചെ­ങ്കിലും രാത്രി പ­ത്തു മ­ണി­ക്ക് ശേ­ഷ­മാ­ണ് ഇവ­രെ വി­ട്ട­യ­ച്ച­ത്. വ്യാ­ഴാഴ്­ച രാ­വി­ലെ ഒമ്പ­ത് മ­ണി­ക്ക് കാസര്‍­കോ­ട് സി.ഐ സി.കെ സു­നില്‍ കു­മാ­റി­ന് മുമ്പാ­കെ ഹാ­ജ­റാ­കാന്‍ നോ­ട്ടീ­സ് നല്‍കി­യ ശേ­ഷ­മാ­ണ് ഇ­വര്‍­ക്ക് പോ­കാന്‍ അ­നുമ­തി ല­ഭി­ച്ച­ത്.

ഖത്വീ­ബി­നെ മൊ­ഴ­ി­യെ­ടു­ക്കാനാ­ണെ­ന്ന പേ­രില്‍ കൊണ്ടു­പോ­യി ത­ട­ഞ്ഞു­വെ­ച്ച സംഭവം മഹല്ല് നി­വാ­സി­ക­ളില്‍ ശ­ക്തമാ­യ പ്ര­തി­ഷേ­ധ­ത്തി­ന് ഇ­ട­യാ­ക്കു­കയും വി­വ­ര­മ­റി­ഞ്ഞ് നി­രവ­ധി പേര്‍ വി­ദ്യാ­ന­ഗര്‍ പോ­ലീ­സ് സ്‌­റ്റേ­ഷ­നു മു­ന്നില്‍ ത­ട­ച്ചു­കൂ­ടു­കയും ചെ­യ്­തി­രുന്നു.

Keywords: Kasaragod, Bike, Police, A. Surendran, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Mosque, Masjid, Qatheeb.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia