പോസ്റ്റുമോര്‍ട്ടം: ഫലം കണ്ടത് എന്എയുടെയും അബ്ദുര്‍ റഹ്മാന്റെയും പോരാട്ടം
Feb 21, 2013, 23:43 IST
A Abdul Rahman |
N.A Nellikunnu |
ഇരുവരും വര്‍ഷങ്ങളായി നടത്തിയ പോരാട്ടത്തിന്റെ ഫലമാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രി സഭാ യോഗം കൈകൊണ്ട ഈ തീരുമാനം. സര്‍ക്കാര്‍ ആശുപത്രികളില്‍ 24 മണിക്കൂറും പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ നടപടിയുണ്ടാക്കണമെന്നാവശ്യപ്പെട്ട് ഇരുവരും നടത്തിയ പോരാട്ടങ്ങളും പരിശ്രമങ്ങളും ഏറെ പ്രശംസനീയമാണ്. സമൂഹത്തെ ബാധിക്കുന്ന ഗുരുതരമായ പ്രശ്നത്തിന് ശ്വാശ്വത പരിഹാരം കാണണമെന്ന നിര്‍ബന്ധ ബുദ്ധിയോടു കൂടിയാണ് താന്‍ ഈ പ്രശ്നം ഏറ്റെടുത്തതെന്ന് എന്‍.എ. നെല്ലിക്കുന്ന് പ്രതികരിച്ചു. നീണ്ട പോരാട്ടത്തില്‍ ജയിച്ച പോരാളിയുടെ അഭിമാനവും ചാരിതാര്‍ത്ഥ്യമാണ് തനിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.
13-ാം നിയമസഭയില്‍ പല സമ്മേളനങ്ങളിലായി നാല് സബ്മിഷനുകളാണ് എന്‍.എ. ഈ വിഷയത്തില്‍ അവതരിപ്പിച്ചത്. സര്‍ക്കാര്‍ സാങ്കേതിക തടസങ്ങള്‍ ഉന്നയിച്ചപ്പോള്‍ തന്റെ വാദത്തിന് ഉപോല്‍ബലകമായി മെഡിക്കല്‍ സയന്‍സില്‍ കിട്ടാവുന്ന രേഖകളത്രയും അദ്ദേഹം സഭയില്‍ ഹാജരാക്കി . നിലവിലുള്ള വ്യവസ്ഥകള്‍ 1960കളിലും 80കളിലും ഉണ്ടാക്കുകയും പിന്നീട് നവീകരിക്കുകയും ചെയ്തതാണെന്നും അത് പൊതു ജനങ്ങളുടെ ആവശ്യാര്‍ത്ഥം മാറ്റേണ്ടത് അനിവാര്യമാണെന്നും 2011ല്‍ അഭ്യന്തര വകുപ്പ് പ്രസിദ്ധീകരിച്ച കേരള മെഡിക്കല്‍ ലീഗല്‍ കോഡില്‍ പറയുന്നുണ്ടെന്നും എം.എല്‍.എ. വ്യക്തമാക്കി.
ചില സംസ്ഥാനങ്ങളില്‍ രാത്രി കാലങ്ങളില്‍ പോസ്റ്റുമോര്‍ട്ടം നടത്തുന്നതിന് വിലക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. നിയമ വകുപ്പ് സെക്രട്ടറി, മെഡിക്കല്‍ ജൂറിസ് പ്രൂഡന്സിലും രാത്രി പോസ്റ്റുമോര്‍ടം നടത്തരുതെന്ന പരാമര്‍ശമില്ല എന്നറിയിച്ചതായി അഭ്യന്തരവകുപ്പ് മന്ത്രി കഴിഞ്ഞ ഞായറാഴ്ച സബ്മിഷന് മറുപടി പറയവെ അറിയിച്ചിരുന്നു. അഭ്യന്തര വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയെ വിഷയം പഠിക്കാന്‍ നിയോഗിച്ചിട്ടുണ്ടെന്നും കമ്മിറ്റിയുടെ നിര്‍ദേശം വന്നാലുടന്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുനെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. താമസിയാതെ തന്നെ 24 മണിക്കൂറും പോസ്റ്റുമോര്‍ട്ടത്തിന് മന്ത്രി സഭ അനുമതി നല്‍കുകയായിരുന്നു.
ഇതേ ആവശ്യമുന്നയിച്ച് മൂന്ന് വര്‍ഷം മുമ്പ് മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, 140 എം.എല്‍.എമാര്‍, എല്ലാ രാഷ്ട്രീയ പാര്‍ട്ടിയുടെയും നേതാക്കള്‍, ചീഫ് സെക്രട്ടറിയുള്‍പ്പെടെ ഉന്നതര്‍ തുടങ്ങിയവര്‍ക്ക് കത്തെഴുതിയാണ് എ.അബ്ദുര്‍ റഹ്മാന് തന്റെ പോരാട്ടത്തിന് ആക്കം കൂട്ടിയത്. വൈകിട്ട് അഞ്ച് മണിക്ക് ശേഷം സര്‍ക്കാര്‍ ആശുപത്രികളില്‍ പോസ്റ്റുമോര്‍ട്ടം നടത്താത്തതുമൂലം മരണപ്പെട്ടവരുടെ ബന്ധുക്കള്‍ക്കുണ്ടാകുന്ന ദുരിതത്തെക്കുറിച്ച് അബ്ദുര്‍ റഹ്മാന് കത്തില്‍ വിവരിച്ചിരുന്നു. അപകടങ്ങളിലും മറ്റും മരണപ്പെടുന്നവരുടെ മൃതദേഹങ്ങള്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിയാലുടന്‍ അവിടേക്ക് ഓടിയെത്തുന്ന അബ്ദുര്‍ റഹ്മാന് പ്രശ്നത്തിന്റെ രൂക്ഷത ഏറെ അനുഭവിച്ചിരുന്നു. ഉച്ചതിരിഞ്ഞ് നടക്കുന്ന അപകടങ്ങളില്‍ മരണപ്പെടുന്നവരുടെ പോസ്റ്റുമോര്‍ട്ടം പലപ്പോഴും പിറ്റേന്ന് ഉച്ചയ്ക്കാണ് നടക്കുക. ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കാന്‍ തന്നെ സന്ധ്യ വരെ സമയമെടുക്കും. പിന്നീട് പോസ്റ്റുമോര്‍ട്ടം നടത്താന്‍ ഡോക്ടര്‍മാര്‍ തയ്യാറാവാത്ത സ്ഥിതിയുമുണ്ട്. ഈ അവസ്ഥയില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് കണ്ണീരൊഴുക്കി മോര്‍ചറി പരിസരത്ത് കാത്തിരിക്കേണ്ടി വരുന്നു. ഈ ദുരിതത്തില്‍ മനം നൊന്താണ് അബ്ദുര്‍ റഹ്മാന് ഇതിന് ഒരു അറുതിയുണ്ടാക്കണമെന്നാവശ്യപ്പെട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ തന്റെ പോരാട്ടത്തിന് തുടക്കം കുറിച്ചത്. ഏറെ വൈകിയെങ്കിലും സര്‍ക്കാര്‍ ആശുപത്രികളില്‍ 24 മണിക്കൂറും പോസ്റ്റുമോര്‍ട്ടം നടത്തുന്നതിന് സര്‍ക്കാര്‍ അനുമതി നല്കിയ നപടിയില്‍ ഏറെ സന്തോഷമുണ്ടെന്ന് അബ്ദുര്‍ റഹ്മാന് പ്രതികരിച്ചു.
എന്‍.എ. നെല്ലിക്കുന്നിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടിയായപ്പോള്‍ ആവശ്യത്തിന് ഒന്നുകൂടി സജീവത കൈവരികയും ആവശ്യം നേടിയെടുക്കുന്നത് യാഥാര്‍ത്ഥ്യമാവുകയും ചെയ്തു. ഇതിനായി എന്‍.എ നെല്ലിക്കുന്ന് തലസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ നിരന്തരം കയറിയിറങ്ങി. ഒടുവില്‍ ജനങ്ങളുടെ ദീര്‍ഘകാലത്തെ ആവശ്യം നിയമക്കുരുക്കുകള്‍ പൊട്ടിച്ചെറിഞ്ഞ് യാഥാര്‍ത്യമാവുകയായിരുന്നു.
തങ്ങളുടെ ആവശ്യം അംഗീകരിച്ച സംസ്ഥാന സര്‍ക്കാറിനെയും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി, ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, ആരോഗ്യ മന്ത്രി ശിവകുമാര്‍ എന്നിവരെയും ഇരുവരും അഭിനന്ദിച്ചു. പോരാട്ടം ഫലപ്രപ്തിയിലെത്തിയതിലുള്ള ആഹ്ലാദത്തിലാണ് ഇരുവരും. രണ്ടുപേരെയും മുസ്ലിം ലീഗ് മുനിസിപ്പല്‍ കമ്മിറ്റി അഭിനന്ദിക്കുകയും ചെയ്തു.
Keywords: Muslim-league, N.A.Nellikunnu, Minister, A. Abdul Rahman, kasaragod, Kerala, Minister V.S Shiva Kumar, Oommen Chandy, P.K.Kunhalikutty, Postmortem 24 hours, Hospital, Dead body, 24 hours postmortem in government hospitals