കുണിയയിലെ ബസ് അപകടം: നാട്ടുകാര്‍ ബസുകള്‍ തടഞ്ഞിട്ടു
Jan 28, 2013, 22:35 IST
പെരിയ: കുണിയ ദേശീയ പാതയില്‍ സ്വകാര്യ ബസ് മറിഞ്ഞ് ഒരാള്‍ മരിക്കുകയും നിരവധി യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തെതുടര്‍ന്ന് നാട്ടുകാര്‍ ഇതുവഴിയോടുന്ന നിരവധി ബസുകള്‍ തടഞ്ഞിട്ടു. തിങ്കളാഴ്ച വൈകിട്ട് 5.30 മണിയോടെയാണ് നാട്ടുകാര്‍ ബസുകള്‍ തടഞ്ഞത്.
ലിമിറ്റഡ് സ്റ്റോപ്, ഫാസ്റ്റ് പാസഞ്ചര്‍ ബസുകളാണ് പ്രധാനമായും തടഞ്ഞത്. നേരത്തെ വാഹനാപകടം രൂക്ഷമായതിനെതുടര്‍ന്ന് കുണിയ ദേശീയ പാതയില്‍ ഡിവൈഡര്‍ സ്ഥാപിച്ചിരുന്നു. പിന്നീട് ഇവ ദേശീയ പാതാ അധികൃതര്‍ നീക്കംചെയ്യുകയായിരുന്നു. ഇവ പുന:സ്ഥാപിക്കണമെന്നാവശ്യപെട്ടാണ് നാട്ടുകാര്‍ ബസുകള്‍ തടഞ്ഞിട്ടത്. പോലീസ് ഇവരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അപകടം വരുത്തിയ ബസ് ഒരാഴ്ച മുമ്പ് നാട്ടുകാര്‍ തടയുകയും വേഗത കുറച്ചുപോകണമെന്ന് ആവശ്യപെടുകയും ചെയ്തിരുന്നു.
കുണിയ ഗവണ്മെന്റ് ഹൈസ്കൂള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിട്ട് കുട്ടികള്‍ പോകുന്ന സമയത്ത് അമിത വേഗതയില്‍ ബസുകള്‍ ചീറിപായുന്നത് അപകടങ്ങള്‍ ക്ഷണിച്ചുവരുത്തിയിരുന്നു.
Releated News:
കുണിയയില്‍ സ്വകാര്യ ബസ് മറിഞ്ഞ് ഒരാള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്
Keywords: Kuniya, Periya, Bus, Accident, Death, Injured, Kasaragod, Kerala, Limited Stop, Police, Divider, Malayalam News, Kerala Vartha, Kuniya accident: natives stop bus traffic.