കീഴൂര്‍ സംയുക്ത ജമാഅത്ത് ഗള്‍ഫ് കമ്മിറ്റി രൂപീകരിക്കുന്നു
Jan 14, 2013, 14:27 IST
Thwaqa Ahmed Musliyar |
ജനുവരി 18ന് വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് ദേര നാസര്‍ സ്ക്വയറിലെ ലാന്‍ഡ് മാര്‍ക്ക് ഹോട്ടലില്‍ ചേരുന്ന ഗള്‍ഫ് കോഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരണ കണ്‍വെന്‍ഷനില്‍ കീഴൂര്‍ സംയുക്ത ജമാഅത്ത് നേതാക്കള്‍ സംബന്ധിക്കും. കീഴൂര്‍ സംയുക്ത ജമാഅത്തിന് കീഴില്‍ ആരംഭിക്കാനുദ്ദേശിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെക്കുറിച്ചും വിവിധ പദ്ധതികളെക്കുറിച്ചും കണ്‍വെന്‍ഷനില്‍ പ്രഖ്യാപനം ഉണ്ടാവും.
സംയുക്ത ഖാസി ത്വാഖ അഹ്മദ് മുസ്ലിയാര്, ഡോ. എന്‍. എ. മുഹമ്മദ്, കല്ലട്ര മാഹിന്‍ ഹാജി, ഹാജി അബ്ദുള്ള ഹുസൈന് കടവത്ത്, ഖത്തര്‍ ഇബ്രാഹിം ഹാജി, കല്ലട്ര അബ്ദുല്‍ ഖാദര്‍, തുടങ്ങിയവരാണ് സംയുക്ത ജമാഅത്തിന് പ്രതിനിധീകരിച്ച് ചൊവ്വാഴ്ച രാവിലെ മംഗലാപുരം വിമാനത്താവളം വഴി യു.എ.ഇയിലേക്ക് പുറപ്പെടുന്നത്. ദുബൈയിലും മറ്റു എമിറേറ്റുകളിലും നേതാക്കള്‍ക്ക് വിവിധ ജാമാഅത്തുകളും സംഘടനകളും സ്വീകരണം നല്‍കും. സംയുക്ത ജമാഅത്ത് രൂപീകരണ കണ്‍വെന്‍ഷനില്‍ ബന്ധപ്പെട്ടവര്‍ സംബന്ധിക്കണമെന്ന് കോ-ഓര്‍ഡിനേറ്റര്‍ എം.എ. മുഹമ്മദ് കുഞ്ഞി അറിയിച്ചു. ഫോണ്‍: 050 6528038
Keywords: Kizhur, Melparamba, UAE-jamaath-committee, Gulf, UAE, kasaragod, Thaqa Ahmed Musliyar, N.A. Mohammed, Kallatra Mahin Haji