ജെറിന്റെയും ജുവലിന്റെയും ദാരുണാന്ത്യത്തില്‍ വിതുമ്പി ജയ്മാതാ സ്കൂള്‍
Jan 31, 2013, 19:29 IST
Jerin P.S |
പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും ഒരുപോലെ മികവ് പ്രകടിപ്പിച്ച കുട്ടികള്‍ക്ക് നല്ലൊരു ഭാവിയുണ്ടെന്ന് സ്കൂള്‍ പ്രന്‍സിപ്പാള്‍ സിസ്റ്റര്‍ തെരേസിറ്റയും ക്ലാസ് ടീച്ചര്‍മാരായ പി.സിന്ധുവും കെ.ആര്. സിന്ധുവും മറ്റുള്ള അധ്യാപകരും ഒരു പോലെ കരുതിയിരുന്നതാണ്. നല്ല അനുസരണയും വിനയവും അച്ചടക്കവും ഉള്ള കുട്ടികള്‍ എല്ലാവരിലും മതിപ്പ് ഉളവാക്കിയിരുന്നു. അവരുടെ പിതാവ് സോണിക്കുട്ടിയാണ് മക്കളെ എന്നും സ്കൂളില്‍ കാറില്‍ കൊണ്ടുവിട്ടിരുന്നത്. ഇടക്കിടെ ഓഫീസിലെത്തി തന്നോടും മറ്റ് അധ്യാപകരോടും സ്നേഹ വര്‍ത്തമാനങ്ങള്‍ പറയാനും മക്കളുടെ പഠനകാര്യങ്ങള്‍ അന്വേഷിക്കാനും സ്കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ ചോദിച്ച് മനസിലാക്കാനും സോണിക്കുട്ടി അതീവ താല്പര്യം പ്രകടിപ്പിച്ചതിരുന്നതായി സിസ്റ്റര്‍ തെരേസിറ്റ പറയുന്നു.
കുട്ടികളുടെ അമ്മ ത്രേസ്യാമ്മ ഒന്നരവര്‍ഷം മുമ്പ് അഞ്ച് വര്‍ഷത്തോളം ഗള്‍ഫില്‍ നേഴ്സ് ആയിരുന്നു. അമ്മയില്ലാത്തതിന്റെ യാതൊരുകുറവും വരുത്താത്ത വിധത്തിലായിരുന്നു ഓമന മക്കളെ സോണിക്കുട്ടി വളര്‍ത്തിയിരുന്നത്. അങ്ങനെയുള്ള സോണിക്കുട്ടിക്ക് ആ പൂമേനികളില് തുരുതുരാ വെട്ടാനും കൊല്ലാനും എങ്ങനെ കഴിഞ്ഞു എന്നത് മറ്റെല്ലാവരെയും പോലെ കുട്ടികളുടെ അധ്യാപികമാര്‍ക്കും സങ്കല്പിക്കാനാവുന്നില്ല. ലാളിച്ച് വളര്‍ത്തിയ കൈ കൊണ്ട് കൊലക്കത്തി കയ്യിലെടുത്ത് തലങ്ങും വിലങ്ങും വെട്ടിയപ്പോള്‍ ഉറക്കത്തിലായിരുന്ന കുട്ടികള്‍ പ്രാണവെപ്രാളത്തില്‍ തടയാന്‍ ശ്രമിച്ചത് കൊണ്ടാവാം അവരുടെ കൈപ്പത്തികളിലും വെട്ടേറ്റത്. സമാനമായ രീതിയിലുള്ള വെട്ടുകള്‍ അവരുടെ മാതാവ് ത്രേസ്യാമ്മയ്ക്കും ഏറ്റിരുന്നു.
Jewel Sony |
ജെറിന്റെയും ജുവലിന്റെയും മരണം സൃഷ്ടിച്ച ആഘാതവും ശൂന്യതയും മറികടക്കാനുള്ള പ്രാര്‍ത്ഥനയിലാണ് അവരുടെ വിദ്യാലയമിപ്പോള്. പ്രത്യേക പ്രാര്‍ത്ഥനക്ക് ശേഷമാണ് കഴിഞ്ഞ ദിവസം സ്കൂളില്‍ ക്ലാസുകള്‍ തുടങ്ങിയത്. സ്കൂളിലെ നോട്ടീസ് ബോര്‍ഡില്‍ ഈ രണ്ടുകുട്ടികളുടെയും ഫോട്ടോ പതിച്ചുള്ള അനുശോചനക്കുറിപ്പ് വെച്ചിട്ടുണ്ട്. അത് അവരുടെ സ്മരണകളെ ഉണര്‍ത്തുകയും അനശ്വരമാക്കുകയും ചെയ്യുന്നു.
Also Read:
ബ്ലേഡിന്റെയും ആത്മഹത്യയുടെയും കാണാപ്പുറങ്ങള്‍
Keywords: Murder, kasaragod, Students, school, Uliyathaduka, Police, Examination, Kerala, Malayalam News, Jerin PS, Jewel Sony, Blade Mafia, Jay Matha School, Sony Kutty, Hearty condolence our demise children