കുണിയയില്‍ സ്വകാര്യ ബസ് മറിഞ്ഞ് ഒരാള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്
Jan 28, 2013, 22:36 IST
കാസര്‍കോട്: കുണിയ ദേശീയ പാതയില്‍ സ്വകാര്യ ബസ് മറിഞ്ഞ് ഒരാള്‍ മരിച്ചു. ബസ് ക്ലീനര്‍ മലപ്പുറം പെരിന്തല്‍മണ്ണയിലെ മുഹമ്മദ് ഹാജിയുടെ മകന് അബ്ദുര്‍ റഹ്മാന്(29) ആണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. 17 പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില അതീവ ഗുരുതരമാണ്. തിങ്കളാഴ്ച വൈകിട്ട് 4.30 മണിയോടെയാണ് അപകടമുണ്ടായത്. കോഴിക്കോട് നിന്നും കാസര്‍കോട്ടേക്ക് വരികയായിരുന്ന കെ.എല്‍. 59 ഡി. 9459 നമ്പര്‍ കീര്‍ത്തന ബസാണ് മറിഞ്ഞത്.
അപകടത്തില്‍ പരിക്കേറ്റവരെ ചട്ടഞ്ചാലിലെയും കാസര്‍കോട്ടെയും വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരാളെ മംഗലാപുരത്തേക്ക് കൊണ്ടുപോയി. ഒരു പിക്കപ് വാനിനെ ഇടിച്ച് നിയന്ത്രണം വിട്ട ബസ് കുണിയ ബസ് സ്റ്റോപ്പിന് സമീപത്തെ ഭണ്ഡാര പെട്ടി തകര്‍ത്ത് മറിയുകയായിരുന്നു.
രണ്ടുപേരെ ചെരിഞ്ഞ ബസിനടിയില്‍ നിന്നും നാട്ടുകാര്‍ വലിച്ചാണ് പുറത്തെടുത്തത്. ബസിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. ഒരാഴ്ച മുമ്പ് നാട്ടുകാര്‍ ഇതേ ബസ് തടഞ്ഞ് അമിതവേഗതയില്‍ പോകുന്നതിന് താക്കീത് നല്‍കിയിരുന്നു. വൈകിട്ട് സ്കൂള്‍ വിടുന്ന സമയത്താണ് ബസ് ഇതുവഴി കടന്നുപോകുന്നതെന്ന് നാട്ടുകാര്‍ അറിയിച്ചു. പരിക്കേറ്റ ബെണ്ടിച്ചാല്‍ എയ്യളയിലെ അബ്ദുല്ല ഹാജി(55)യും ഉള്‍പെടും. ഇയാളെ കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Related News:
കുണിയയിലെ ബസ് അപകടം: നാട്ടുകാര്‍ ബസുകള്‍ തടഞ്ഞിട്ടു
Keywords: Kasaragod, Kerala, Bus, Accident, Injured, Kuniya, Hospital, Keerthana Bus, Kozhikode, Eyyala Abdulla Haji, Mangalore, Bus accident in Kuniya
കുണിയയിലെ ബസ് അപകടം: നാട്ടുകാര്‍ ബസുകള്‍ തടഞ്ഞിട്ടു
Keywords: Kasaragod, Kerala, Bus, Accident, Injured, Kuniya, Hospital, Keerthana Bus, Kozhikode, Eyyala Abdulla Haji, Mangalore, Bus accident in Kuniya