കരളലിയിക്കും കാഴ്ചയായി നവീന്‍...
Jan 8, 2013, 20:55 IST
കാസര്‍കോട്: മനുഷ്യത്വമുള്ളവര്‍ക്ക് കരളലിയിക്കുന്ന കാഴ്ചയായി മാറുകയാണ് നവീന്‍. 11 വയസുകാരനായ നവീന്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനാണ്. വയസ് 11 ആയെങ്കിലും പ്രായത്തിന്റെ വളര്‍ചയോ, ആരോഗ്യമോ നവീനിനില്ല. മുള്ളേരിയ ആദൂര്‍ കൈത്തോടിലെ കൂലിപ്പണിക്കാരായ നാരായണന്റെയും, മമതയുടെയും മകനാണ് നവീന്‍.
ഛര്‍ദിയെ തുടര്‍ന്നാണ് കുട്ടിയെ കഴിഞ്ഞ ദിവസം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്ധനും, മൂകനുമായ നവീന്‍ മറ്റു രോഗങ്ങള്‍കൂടി വലച്ചതോടെ ജീവിതത്തിനും മരണത്തിനുമിടയില്‍ പിടയുകയാണ്. ജന്മനാ തന്നെ രോഗിയായ നവീനിനെ ചികിത്സിക്കാനോ, പരിചരിക്കാനോ നിത്യവൃത്തിക്ക് തന്നെ കഷ്ടപ്പെടുന്ന മാതാപിതാക്കള്‍ക്ക് ആവുന്നില്ല.

Keywords : Kasaragod, Endosulfan-Victim, Kerala, Naveen, Hospital, Mulleria, Narayanan, Adhur, Kasargodvartha, Malayalam News, Another Endosulfan victim in Adhur