city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തടവുചാട്ടക്കാരെ കുറിച്ച് കഥകള്‍ പലവിധം; പോലീസിന് കണ്‍ഫ്യൂഷന്‍

തടവുചാട്ടക്കാരെ കുറിച്ച് കഥകള്‍ പലവിധം; പോലീസിന് കണ്‍ഫ്യൂഷന്‍
Muhammed Rashid
കാസര്‍കോട്: വാര്‍ഡനെ കുത്തിവീഴ്ത്തി കാസര്‍കോട് സബ്ജയിലില്‍ നിന്ന് ചാടിപ്പോയ നാലുപ്രതികളില്‍ ഇനി പിടികിട്ടാനുള്ള രണ്ടുപേരെ കേന്ദ്രീകരിച്ച് പ്രചരിക്കുന്ന കഥകള്‍ പോലീസിനെ കണ്‍ഫ്യൂഷനിലാക്കുന്നു.

പ്രതികളെ ഓരോ സ്ഥലത്ത് കണ്ടുവെന്ന് ഓരോ ആളും പറയുമ്പോള്‍ അങ്ങോട്ടേക്ക് പോലീസ് വണ്ടിവിടുകയാണ്. അവിടെ പോലീസ് എത്തുമ്പോഴേക്കും തടവുചാടിയ വൈദഗ്ധ്യമുള്ള പ്രതികള്‍ അവിടെനിന്നും മുങ്ങി മറ്റൊരു കേന്ദ്രത്തില്‍ പൊങ്ങുകയാണ്.

തടവുചാട്ടക്കാരെ കുറിച്ച് കഥകള്‍ പലവിധം; പോലീസിന് കണ്‍ഫ്യൂഷന്‍
Tekken Rajan
പിടികിട്ടാനുള്ള ഹൊസബെട്ടുവിലെ മുഹമ്മദ് റഷീദ്(32) കര്‍ണാടകയിലേക്ക് കടന്നുവെന്നും, തെക്കന്‍ രാജന്‍ മറ്റൊരു വഴിക്ക് കാട്ടില്‍നിന്ന് പുറത്തുകടന്നുവെന്നുമാണ് പുതിയ കഥ. മുഹമ്മദ് റഷീദിനെ ശനിയാഴ്ച പുലര്‍ചെ ഹൊസങ്കടിയില്‍ കണ്ടുവെന്നും, ഇയാള്‍ മോഷ്ടിച്ച ബൈക്കിലാണ് കര്‍ണാടകയിലേക്ക് കടന്നതെന്നും പ്രചരണമുണ്ട്. ജയില്‍ചാട്ടക്കാരില്‍ ഒരാളായ കര്‍മ്മന്തൊടിയിലെ രാജേഷ് പിടിയിലായ ദിവസം രാത്രി മുഹമ്മദ് റഷീദും, തെക്കന്‍ രാജനും കാടുവിട്ട് നാട്ടിലിറങ്ങിയെന്നും, ഇരുവരും ബോവിക്കാനം അമ്മങ്കോട്ടെത്തി അവിടുത്തെ പീറ്റര്‍ ഡിസൂസ എന്നയാളുടെ ബൈക്ക് മോഷ്ടിച്ചുവെന്നും പറയുന്നു. ഈ ബൈക്കില്‍ ഹൊസബട്ടുവിലെ വീട്ടിലെത്തിയ ശേഷമാണ് റഷീദ് കര്‍ണാടകയിലേക്ക് കടന്നതെന്നും പ്രചരിക്കുന്നു.

എന്നാല്‍ തെക്കന്‍രാജന്‍ ബൈക്കില്‍ സഞ്ചരിക്കാന്‍കൂട്ടാക്കാതെ മറ്റൊരു വഴിക്കാണത്രെ രക്ഷപ്പെട്ടത്. ഏതായാലും ഇരുവരും ഇപ്പോള്‍ കാടിറങ്ങിയിട്ടുണ്ടെന്ന കാര്യം പോലീസ് സമ്മതിക്കുന്നു. ഞായറാഴ്ച പ്രതികള്‍ക്ക് വേണ്ടി ദേശീയ പാതയില്‍ പോലീസ് വാഹനങ്ങള്‍ തടഞ്ഞ് പരിശോധന നടത്തി. നേരത്തേ പിടിയിലായ രാജേഷ് കാടിറങ്ങിവന്ന് പോലീസിന് മുമ്പാകെ കീഴടങ്ങുകയായിരുന്നുവെന്നും അയാളെ പോലീസ് അന്വേഷണത്തില്‍ പിടിച്ചുവെന്ന അവകാശവാദം ശരിയല്ലെന്നും നാട്ടുകാര്‍ക്കിടയില്‍ ശ്രുതിയുണ്ട്.

ജയില്‍ചാട്ട സംഭവത്തിന് പത്തുനാള്‍ പിന്നിട്ടുവെങ്കിലും പ്രതികളെ പിടികൂടാന്‍ കഴിയാത്തതിന്റെ ജാള്യതയില്‍ കഴിയുന്ന പോലീസിനെ നാട്ടില്‍ പ്രചരിക്കുന്ന കിംവദന്തികള്‍ വളരെയേറെ കണ്‍ഫ്യൂഷനിലാക്കിയിട്ടുണ്ട്. അതിനിടയിലും പ്രതികളെ ഉടന്‍ പിടികൂടാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് പോലീസ്. 

Keywords : Kasaragod, Sub-jail, Accuse, Escaped, Police, Rasheed, Rajan, Ammangod, Karnataka, Bovikanam, Kerala, Malayalam News, Police confused on jail escape case

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia