താരലേലം ഫുട്‌ബോള്‍ പ്രേമികള്‍ക്ക് നവ്യാനുഭവമായി
Dec 25, 2012, 17:45 IST
മൊഗ്രാല്‍: ജനുവരി 30 ന് മൊഗ്രാല്‍ കുത്തിരിപ്പ് മുഹമ്മദ് സോക്കര്‍ സിറ്റിയില്‍ ആരംഭിക്കുന്ന ജെ.ആര്‍.ടി. മൊഗ്രാല്‍ സോക്കര്‍ ലീഗിന്റെ ഭാഗമായി നടന്ന താരലേലം ഫുട്‌ബോള്‍
പ്രേമികള്‍ക്കും നാടിനും നവ്യാനുഭവമായി. എം.എസ്.എല്ലിന് ആതിഥ്യമരുളുന്ന എം.എസ്.സി. യു.എ.ഇ. കമ്മിറ്റിയാണ് മൊഗ്രാലിലെ ഫുട്‌ബോള്‍ താരങ്ങള്‍ക്ക് വില നിര്‍ണയിക്കുന്ന താരലേലം സംഘടിപ്പിച്ചത്.
ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന എട്ടു ടീമുകളുടെ ഉടമകളാണ് തങ്ങളുടെ ഇഷ്ട താരങ്ങളെ വിലയ്ക്ക വാങ്ങാനായി ലേലത്തില്‍ പങ്കാളികളായത്. മൊഗ്രാല്‍ ക്ലബ്ബിന്റെ താരങ്ങളുടെ വിശദാംശങ്ങള്‍ പ്രൊജക്ടര്‍ ഉപയോഗിച്ച് സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ച് സംഘടിപ്പിച്ച ലേലം വീക്ഷിക്കാനും, ഇഷ്ട ടീമുകള്‍ക്ക് ആരവം മുഴക്കാനും നൂറുകണക്കിനു ഫുഡ്‌ബോള്‍ പ്രേമികളാണ് സാക്ഷികളായത്. വേദിക്കു മുമ്പില്‍ ടീമുകള്‍ക്കായി പ്രത്യേക ഇരിപ്പിടം തയാറാക്കിയിരുന്നു.
മൊഗ്രാല്‍ ഹീറോസ്, ഈമാന്‍ ഇന്ത്യ മിലാനെ, ടീം ആരോമ, ജെ.ആര്‍.ടി. ദുബൈ, ലൂസിയ ഗ്രൂപ്പ്, ടീം മാക്‌സര്‍ അബൂദാബി, സീ കിംഗ്‌സ്, ലൂത്ത മൊഗ്രാലിയന്‍സ് എന്നീ ടീമുകളാണ് സെവന്‍സ് സോക്കര്‍ ലീഗില്‍ അമിനിരക്കുന്നത്.
കേരളത്തിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് താല്‍ക്കാലിക സ്‌റ്റേഡിയം നിര്‍മിച്ച് സൗജന്യമായി കളി ആസ്വദിക്കാന്‍ ഫുഡ്‌ബോള്‍ പ്രേമികള്‍ക്ക് അവസരമൊരുക്കുന്നത്.
താരലേലത്തിന് എം.എസ്.എല്‍. ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ എം.എസ്. മഹ്മൂദ് സലീം, ചെയര്‍മാന്‍ ഷക്കീല്‍ അബ്ദുല്ല, വൈസ് ചെയര്‍മാന്‍ ഹമീദ് സഫര്‍, ക്ലബ്ബ് യു.എ.ഇ. പ്രസിഡന്റ് സെഡ്.എ. മൊഗ്രാല്‍, ക്ലബ്ബ് സെക്രട്ടറി ബി.എം. ഇര്‍ഫാന്‍, സൈഫുദ്ധീന്‍ റഹ്മാന്‍, ഇല്ല്യാസ് എന്നിവര്‍ നേതൃത്വം നല്‍കി.
Keywords : Mogral, Football Tournament, Sports, Bid, Soccer League, Club, M.S. Mahmood, Shakeel Abdulla, Team, Cash Price, Kasargod Vartha, Malayalam News, Kerala.

പ്രൊഫഷണല്‍ ടച്ചോടെ അവതാരകനായി നിറഞ്ഞ് നിന്ന സൈഫുദ്ദീന്‍ മൊഗ്രാലിന്റെ മികവ് ശ്രദ്ധേയമായി.
ഒരു താരത്തിന് പരമാവധി 5,000 രൂപ നിരക്കില്‍ ഒരു ടീമിന് 15,000 രൂപ മാത്രം മുടക്കി ആറു താരങ്ങളെ നിര്‍ബന്ധമായും സ്വന്തമാക്കണമെന്നായിരുന്നു ലേല വ്യവസ്ഥ. ഇത് ഇഷ്ട താരങ്ങളെ യഥേഷ്ടം വിലയ്ക്കു വാങ്ങാനുള്ള ഉടമകളുടെ ആഗ്രഹത്തിന് തടസമായെങ്കിലും നാലു ഇറക്കുമതി താരങ്ങളെ കളത്തിലിറക്കാമെന്ന നിയമമാണ് ടീമുകള്‍ക്ക് ആശ്വാസമാവുന്നത്. വിജയികള്‍ക്ക് ട്രോഫികള്‍ക്കും, മറ്റു ആകര്‍ഷണീയമായ സമ്മാനങ്ങള്‍ക്കും പുറമേ ലക്ഷം രൂപയുടെ പ്രൈസ് മണിയാണ് നല്‍കുന്നത്.