പൂച്ചക്കാട് അപകടം: ബസ് ഡ്രൈവര്‍ മുങ്ങി
Dec 27, 2012, 19:16 IST
ബേക്കല്‍: പിഞ്ചുകുട്ടികളടക്കം നാലുപേരുടെ മരണത്തിനിടയാക്കിയ സ്വകാര്യ ബസ് ഡ്രൈവര്‍ പെരിയ താന്നിയടി വാവടുക്കത്തെ രാമകൃഷ്ണന്‍ മുങ്ങി. ഓട്ടോറിക്ഷയില്‍ ബസിടിച്ചതിന് ശേഷം സ്ഥലത്തുനിന്ന് രാമകൃഷ്ണന്‍ ഓടി രക്ഷപ്പെട്ടിരുന്നു. പിന്നീട് പെരിയയിലെത്തിയ യുവാവ് തന്റെ മൊബൈല്‍ ഫോണില്‍ സുഹൃത്തുക്കളോട് ബന്ധപ്പെട്ട് അപകടത്തിന്റെ നിജസ്ഥിതി ആരായുകയും ഓട്ടോയാത്രക്കാര്‍ മരണപ്പെട്ടുവെന്ന് അറിയുകയും ചെയ്തതോടെ സ്ഥലത്തുനിന്ന് മുങ്ങി.
ഇതിനുശേഷം രാമകൃഷ്ണന്റെ മൊബൈല്‍ സ്വിച്ച് ഓഫാണ്. രാമകൃഷ്ണനെ പിടികൂടാന്‍ ബേക്കല്‍ പോലീസ് ബുധനാഴ്ച തന്നെ വ്യാപകമായി വലവിരിച്ചെങ്കിലും പിടികൂടാനായില്ല. രാമകൃഷ്ണന്‍ പോലീസ് സ്റ്റേഷനിലോ കോടതിയിലോ കീഴടങ്ങുമെന്നാണ് സൂചന.
ഓട്ടോറിക്ഷയിലിടിച്ച കെ എല്‍ 60 ബി 7677 നമ്പര്‍ ഷഹനാസ് ബസിന്റെ ഡ്രൈവറായ രാമകൃഷ്ണനെതിരെ മനഃപൂര്‍വ്വമല്ലാത്ത നരഹത്യക്ക് ബേക്കല്‍ പോലീസ് കേസെടുത്തിട്ടുണ്ട്. രാമകൃഷ്ണന്റെ ഡ്രൈവിംഗ് ലൈസന്‍സും ഷഹനാസ് ബസിന്റെ പെര്‍മിറ്റും റദ്ദ് ചെയ്യാന്‍ നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് സൂപ്രണ്ട് എസ് സുരേന്ദ്രന്‍ അറിയിച്ചു.

Keywords: Poochakkad, Accident, Bus driver, Escape, Bekal, Kasaragod, Kerala, Malayalam news