വീടുവിട്ടുവന്ന 18 കാരിയെ പീഡിപ്പിച്ച നാലംഗ സംഘത്തിനെതിരെ കേസ്; ഓട്ടോഡ്രൈവര്‍ അറസ്റ്റില്‍
Dec 26, 2012, 14:11 IST
Ganesh |
കേസില്‍ പ്രതിയായ കുമ്പള കോയിപ്പാടി ഹൊസബെട്ടുവിലെ ഓട്ടോഡ്രൈവര്‍ ഗണേശനെയാണ് (35) കുമ്പള സി.ഐ ടി.പി. രഞ്ജിത്ത്, എസ്.ഐ.പി.നാരായണന്‍ എന്നിവര്‍ ചേര്‍ന്ന് ബുധനാഴ്ച രാവിലെ അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഡിസംബര്‍ 24ന് രാത്രി ഒമ്പത് മണിക്കും പുലര്‍ചെ രണ്ട് മണിക്കും ഇടയിലുള്ള സമയത്താണ് പെണ്‍കുട്ടിയെ സംഘം പീഡിപ്പിച്ചത്. കേസില്‍ അസ്ക്കര്‍, കണ്ടാലറിയാവുന്ന മറ്റു മൂന്നു പേര്‍ എന്നിവര്‍ക്ക് വേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
വീടുവിട്ട് കുമ്പള ടൗണിലെത്തിയ പെണ്‍കുട്ടിയെ രാത്രി ഒമ്പത് മണിക്ക് അസ്ക്കറും സുഹൃത്തുക്കളും കാറില്‍ കയറ്റി മംഗലാപുരത്തേക്ക് കൊണ്ടു പോവുകയായിരുന്നു. ഓടിക്കൊണ്ടിരുന്ന കാറില്‍വെച്ച് അസ്ക്കര്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും കേസിലെ മൂന്നാം പ്രതി കുമ്പളയിലെത്തിയ ശേഷം പീഡിപ്പിക്കുകയും ചെയ്യുകയായിരുന്നു. പിന്നീട് പുലര്‍ചെ കുമ്പള ടൗണില്‍ ഇറക്കി വിട്ട പെണ്‍കുട്ടിയെ ഓട്ടോ െ്രെഡവര്‍ ഗണേശന്‍ ഓട്ടോയില്‍ കയറ്റി കൊണ്ടു പോവുകയും ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് പീഡിപ്പിക്കുകയുമായിരുന്നു. പിന്നീട് പെണ്‍കുട്ടി കുമ്പള പോലീസിലെത്തി പരാതി നല്‍കുകയായിരുന്നു.
കാസര്‍കോടിനെ ഞെട്ടിച്ച പല പീഡന സംഭവങ്ങളും പുറത്തു വരുന്നതിനിടയിലാണ് 18 കാരിയെ കൂട്ട ബലാത്സംഗം ചെയ്ത സംഭവവും പുറത്തു വന്നിരിക്കുന്നത്. മഞ്ചേശ്വരം പാവൂര്‍ പീഡനക്കേസില്‍ നിരവധി പ്രതികളെ ഇനിയും പിടികൂടാനുണ്ട്. പെണ്‍കുട്ടിയുടെ സഹോദരനെയും സുഹൃത്തിനെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതിനു ശേഷം സഹോദരിമാരില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച പാവൂര്‍ കല്ലാജയിലെ അബൂബക്കര്‍ സിദ്ദിഖിനെ (30) ഞായറാഴ്ച വൈകിട്ട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
കല്ലാജെയിലെ ഭാര്യ സഹോദരിയുടെ മകളെ പീഡിപ്പിച്ച സംഭവത്തില്‍ കല്ലാജെയിലെ മുഹമ്മദ് എന്ന കുഞ്ഞുമോണുവിനെ (49) പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിലും പ്രതിയായ മുഹമ്മദിന്റെ സഹോദരന്‍ അബൂബക്കര്‍ സിദ്ദിഖിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
Keywords: Stay out,Girl, Rape, Case, Arrest, Kasaragod, Auto Driver, Police, Manjeshwaram, Brothers, Kumbala, Kerala