city-gold-ad-for-blogger
Aster MIMS 10/10/2023

പൂച്ചക്കാട്ടെ വാഹനാപകടം നാടിനെ നടുക്കി

പൂച്ചക്കാട്ടെ വാഹനാപകടം നാടിനെ നടുക്കി


പൂച്ചക്കാട്ടെ വാഹനാപകടം നാടിനെ നടുക്കി
Ratheesh
പൂച്ചക്കാട്ടെ വാഹനാപകടം നാടിനെ നടുക്കി
അം­ഗി­ത
ബേക്കല്‍ :  പൂച്ചക്കാട്ട് ബസും ഓട്ടോയും കൂട്ടിയിടിച്ച് നാലുപേര്‍ മരിക്കുകയും ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവം നാടിനെ നടുക്കി. ബസിന്റെ അമിത വേഗതയാണ് അപകടത്തിന് വഴിവെച്ചതെന്ന് ആരോപണമുണ്ട്. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയുണ്ടായ അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ അജാനൂര്‍ കടപ്പുറത്തെ രതീഷും (26), ബന്ധുവായ നീലേശ്വരത്തെ രമണന്‍റെ മകള്‍ അം­ഗി­ത(18) രണ്ടു വയസായ ഷിബിന്‍, സച്ചു എന്ന  കുട്ടികളുമാണ് മരിച്ചത്. അപകടം വരുത്തിയ ഷഹനാസ് ബസിന്റെ ഡ്രൈവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. 

അപകട വിവരമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാരാണ് പരിക്കേറ്റവരെ കാഞ്ഞങ്ങാട്ടെ മന്‍സൂര്‍ ആശുപത്രിയില്‍ എത്തിച്ചത്. അതിനിടെ നാലുപേര്‍ മരണപ്പെടുകയായിരുന്നു. അപകടത്തില്‍ ബസ് യാത്രക്കാരയ ചിലര്‍ക്കും പരിക്കേറ്റതായി വിവരമുണ്ട്.

പൂച്ചക്കാട്ടെ വാഹനാപകടം നാടിനെ നടുക്കി
പൂച്ചക്കാട്ടെ വാഹനാപകടം നാടിനെ നടുക്കി
ഞായറാഴ്ച ഉച്ചയ്ക്ക് പൂച്ചക്കാട് പള്ളിക്കടുത്ത് കെ.എസ്.ആര്‍.ടി.സി. ബസിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരണപ്പെടുകയും കൂടെയുണ്ടായിരുന്ന സുഹൃത്തിന് സാരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അതിന്റെ നടുക്കം മാറും മുമ്പാണ് നാട് മറ്റൊരു അപകടത്തിന് സാക്ഷ്യം വഹിച്ചത്. മുട്ടുന്തയിലെ മൊയ്‌നുദ്ദീന്‍- ആഇശ ദമ്പതികളുടെ മകന്‍ ജൗഹര്‍ ആണ് ഞായറാഴ്ചയുണ്ടായ അപകടത്തില്‍ മരിച്ചത്. മുട്ടുന്തലയിലെ സുബൈദയുടെ മകന്‍ ഹാരിസ് (20) ആണ് പരിക്കേറ്റത്.

പൂച്ചക്കാട്ടെ വാഹനാപകടം നാടിനെ നടുക്കി
Keywords:  Accident, Poochakadu, Bekal, Auto-Rickshaw, Bus, Auto Driver, Child, Natives, Hospital, Injured, Kasaragod, Kerala, Kerala Vartha, Kerala News, Accident shock in Poochakad

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia