city-gold-ad-for-blogger
Aster MIMS 10/10/2023

വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് കമ്പം പാട്ടിനോട്; പഠിതാക്കള്‍ ഓഫീസ് വളഞ്ഞു

വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് കമ്പം പാട്ടിനോട്; പഠിതാക്കള്‍ ഓഫീസ് വളഞ്ഞു
കാഞ്ഞങ്ങാട്: മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പ്രകാശന് ഗായകരോഗം. ഡ്രൈവിംങ് ടെസ്റ്റിനിടെ അദ്ദേഹം പാട്ടുകള്‍ പാടിക്കൊണ്ടേയിരിക്കും. ഡ്രൈവിംങ് പരിശീലിക്കാനെത്തുന്നവര്‍ സ്റ്റിയറിങ് വിട്ട് ഗായകനെ കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കണം. അല്ലാത്തവര്‍ പരിശീലന പരീക്ഷയില്‍ പുറത്ത്. കാഞ്ഞങ്ങാട്ട് ആര്‍.ടി. ഓഫീസിലാണ് രസകരമായ സംഭവം.

മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ പരിശോധന അതിര് കടന്നപ്പോള്‍ പഠിതാക്കളും പരിശീലകരും വെള്ളിയാഴ്ച ഉച്ചയോടെ പുതിയകോട്ടയിലെ ആര്‍.ടി ഓഫീസില്‍ ഇരച്ചുകയറി. പെരുമ്പാവൂര്‍ സ്വദേശിയായ പ്രകാശന്‍ രണ്ടുമാസം മുമ്പാണ് കാഞ്ഞങ്ങാട് ചുമതലയേറ്റത്. ആലുവയില്‍ നിന്ന് ഒട്ടേറെ ആരോപണത്തെ തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് ഇദ്ദേഹത്തെ കാസര്‍കോട് ജില്ലയിലേക്ക് തട്ടുകയായിരുന്നുവത്രെ. പഠിതാക്കളോടുള്ള മോശമായ പെരുമാറ്റം അസഹ്യമായതിനെ തുടര്‍ന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് സ്ത്രീകളുള്‍പ്പെടെയുള്ള പരിശീലകരും പഠിതാക്കളും ആര്‍.ടി ഓഫീസ് വളഞ്ഞു.

വെള്ളിയാഴ്ച രാവിലെ വാഹന ഡ്രൈവിംഗ് ടെസ്റ്റിനിടെ പടന്ന സ്വദേശിനിയായ 24 കാരിയോട് എം.വി.ഐ പാട്ടുപാടാന്‍ ആവശ്യപ്പെട്ടു. പാടാന്‍ വിസമ്മതിച്ച യുവതിക്ക് എം.വി.ഐ പ്രകാശന്‍ പാട്ടുപാടിക്കൊടുത്തു. സാറിന്റെ പാട്ടില്‍ താല്‍പ്പര്യം കാണിക്കാതിരുന്ന യുവതിയെ ടെസ്റ്റില്‍ പ്രകാശന്‍ ബോധപൂര്‍വം തോല്‍പ്പിക്കുകയും ചെയ്തു. യുവതി കരഞ്ഞ് കൊണ്ടാണ് വീട്ടിലേക്ക് തിരികെ പോയതെന്ന് പറയുന്നു. ടെസ്റ്റിനിടെ ഉദ്യോഗസ്ഥന്‍ സ്ത്രീകളോട് മോശമായി പെരുമാറുന്നുവെന്ന് ആരോപിച്ച് യുവതിയെ പരിശീലിപ്പിച്ച ബ്ലോക്ക് പഞ്ചായത്ത് മെമ്പറും വാഹന പരിശീലകയുമായ പടന്നയിലെ സുബൈദയുടെ നേതൃത്വത്തിലാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് ആര്‍.ടി ഓഫീസിലേക്ക് ജനം ഇരച്ചുകയറിയത്. വിവരമറിഞ്ഞ് മാധ്യമ പ്രവര്‍ത്തകരും പോലീസുകാരും സ്ഥലത്തെത്തി.

ഇതേ സമയം ആരോപണങ്ങളെല്ലാം നിഷേധിച്ച പ്രകാശന്‍ പാട്ടിനോട് തനിക്ക് കമ്പമുണ്ടെന്നും താന്‍ പാട്ടെഴുതുന്ന ആളാണെന്നും നാട്ടുകാരോട് തുറന്ന് പറഞ്ഞു. യുവതിയോട് താന്‍ മോശമായി പെരുമാറിയിട്ടില്ല. പരിശീലനത്തില്‍ പരാജയപ്പെട്ടതിന് തനിക്കെതിരെ ഇല്ലാത്ത കള്ളക്കഥകള്‍ പ്രചരിപ്പിക്കുന്നതാണെന്നും പ്രകാശന്‍ പറയുന്നു. ഇക്കഴിഞ്ഞ ദീപാവലി ദിനത്തില്‍ ആര്‍.ടി ഓഫീസില്‍ പ്രകാശന്റെ നേതൃത്വത്തില്‍ സംഗീത പരിപാടി പൊടി പൊടിച്ചതായും അറിയുന്നു.

Keywords: Vehicle Inspector, Song, Sing, Intrest, Driving, Test, RT office, Strike, Kanhangad, Kasaragod, Kerala, Malayalam news

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia