city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഡി.സി.സി. ഓഫീസില്‍ പൊരിഞ്ഞ തല്ല്

ഡി.സി.സി. ഓഫീസില്‍ പൊരിഞ്ഞ തല്ല്
കാസര്‍കോട്: യൂത്ത് കോണ്‍ഗ്രസ് മെമ്പര്‍ഷിപ്പ് നല്‍കുന്നതില്‍ റിട്ടേണിംഗ് ഓഫീസര്‍ വിവേചനം കാട്ടിയെന്നാരോപിച്ച് ഡി.സി.സി. ഓഫീസില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചേരി തിരിഞ്ഞ് പൊരിഞ്ഞ തല്ല്. ഞായറാഴ്ച വൈകിട്ട് അഞ്ച്മണിയോടെ ആരംഭിച്ച തല്ല് രാത്രി എട്ടു മണിവരെ നീണ്ടു നിന്നു. സംഘര്‍ഷാവസ്ഥയ്ക്ക് അയവു വരുത്താന്‍ പോലീസിനും മുതിര്‍ന്ന നേതാക്കള്‍ക്കും ഇടപെടേണ്ടി വന്നു. അതിനിടെ ഓഫീസിനു മുന്നില്‍ പ്രവര്‍ത്തകരുടെ കുത്തിയിരിപ്പും മുദ്രാവാക്യം വിളിയും പ്രകടനവും നടന്നു. കേന്ദ്ര നിരീക്ഷകന്‍ ആന്‍പു സദനെയും റിട്ടേണിംഗ് ഓഫീസര്‍ ആമു ദര്‍ശനനെയും പ്രവര്‍ത്തകര്‍ തടഞ്ഞു വെക്കുകയും ചെയ്തു.

യൂത്ത് കോണ്‍ഗ്രസ് അംഗങ്ങളെ ചേര്‍ക്കുന്നതിന് ഞായറാഴ്ച വൈകിട്ട് അഞ്ച് മണിവരെ സമയം നിശ്ചയിച്ചിരുന്നു. അതിന് ശേഷം പയ്യന്നൂര്‍, കല്ല്യാശ്ശേരി നിയോജക മണ്ഡലങ്ങളില്‍ നിന്നുള്ള 2,000 ഓളം മെമ്പര്‍ഷിപ്പുമായി റഷീദ് കവ്വായിയുടെയും നിലവിലുള്ള പാര്‍ലമെന്റ് സെക്രട്ടറി നൗഷാദ് വാഴവളപ്പിന്റെയും നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ എത്തുകയും അവരുടെ മെമ്പര്‍ഷിപ്പ് സമയം കഴിഞ്ഞതിനാല്‍ റിട്ടേഡിംഗ് ഓഫീസര്‍ അംഗീകരിക്കാന്‍ കൂട്ടാക്കാതെയും ചെയ്തു. ഇതേ തുടര്‍ന്നാണ് പ്രതിഷേധവും മുദ്രാവാക്യം വിളിയും നടന്നത്.

പ്രവര്‍ത്തകരെയും നേതാക്കളെയും പുറത്താക്കി റിട്ടേണിംഗ് ഓഫീസര്‍ ഷട്ടര്‍ താഴ്ത്തി. ഇതില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം ഓഫീസിനു മുന്നില്‍ കുത്തിയിരുന്ന് മുദ്രാവാക്യം ഉയര്‍ത്തി. അതിനിടെ സംഘടിച്ചെത്തിയ മറു വിഭാഗം പ്രവര്‍ത്തകര്‍ ഡി.സി.സി. ഓഫീസിന്റെ മുകള്‍ നിലയില്‍ ഷട്ടറിന് കേട് വരുത്തുകയും ചെയ്തു. റിട്ടേണിംഗ് ഓഫീസര്‍ എ. ഗ്രൂപ്പിന് അനുകൂലമായി നിലപാടെടുത്തുവെന്ന് ഐ. ഗ്രൂപ്പ് ആരോപിച്ചു. എന്നാല്‍ ഈ ആരോപണം അടിസ്ഥാന രഹിതമാണെന്നും മെമ്പര്‍ഷിപ്പിന് അനുവദിച്ച് സമയ പരിധി പാലിക്കുക മാത്രമാണ് റിട്ടേണിംഗ് ഓഫീസര്‍ ചെയ്തതെന്നും യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് ഹക്കീം കുന്നില്‍ വ്യക്തമാക്കി. ഡി.സി.സി. ഓഫീസില്‍ ലഭിച്ച 20,000 ത്തോളം മെമ്പര്‍ഷിപ്പുകള്‍ എ. വിഭാഗം എടുത്തുകൊണ്ടു പോയതായും അദ്ദേഹം ആരോപിച്ചു.

ഇനി കേന്ദ്ര നിരീക്ഷകര്‍ ഇടപെട്ടാല്‍ മാത്രമേ പ്രശ്‌നം പരിഹരിക്കപ്പെടൂവെന്ന് അദ്ദേഹം വിശദീകരിച്ചു. മെമ്പര്‍ഷിപ്പ് ചേര്‍ക്കുന്നതിനുള്ള സമയം ഞായറാഴ്ച വൈകിട്ട് അഞ്ച് മണിവരെ മാത്രമായിരിക്കുമെന്ന് രണ്ട് ദിവസം മുമ്പ് തന്നെ ഔദ്യോഗികമായി അറിയിച്ചതാണ്. അത് ഒരു വിഭാഗം പാലിക്കാത്തതാണ് പ്രശ്‌നത്തിന് കാരണമായതെന്ന് അദ്ദേഹം ആരോപിച്ചു.

കേന്ദ്ര നിരീക്ഷകന്‍ ആന്‍പു സദന്‍ വൈകിവന്ന മെമ്പര്‍ഷിപ്പുകള്‍ സ്വീകരിക്കാന്‍ പറ്റില്ലെന്ന് അറിയിച്ചപ്പോള്‍ എ. ഗ്രൂപ്പുകാര്‍ അത് അംഗീകരിച്ചുവെങ്കിലും ഐ. ഗ്രൂപ്പുകാര്‍ അംഗീകരിക്കാന്‍ കൂട്ടാക്കിയില്ലെന്നും പറയുന്നു. സംഘര്‍ഷാവസ്ഥ അറിഞ്ഞ് ഐ. വിഭാഗം ഡി.സി.സി. ജനറല്‍ സെക്രട്ടറിമാരായ തച്ചങ്ങാട്. ബാലകൃഷ്ണന്‍, പി.കെ. ഫൈസല്‍. അഡ്വ. കെ.കെ. രാജേന്ദ്രന്‍, എ.എ. കയ്യംകൂടല്‍, കെ.പി.സി.സി. നാര്‍വാഹക സിമിതി അംഗവും ഐ. വിഭാഗം നേതാവുമായ എം. നാരായണന്‍കുട്ടി തുടങ്ങിയവര്‍ ഡി.സി.സി. ഓഫീസില്‍ എത്തിയിരുന്നു.

സംഭവത്തില്‍ പ്രതിഷേധിച്ച് എ, ഐ. ഗ്രൂപ്പുകള്‍ വിദ്യാനഗറില്‍ വെവ്വേറെ പ്രകടനങ്ങളും നടത്തി. സംഭവം സംബന്ധിച്ച് കേന്ദ്ര നേതൃത്വത്തിന് ഇരു വിഭാഗവും പ്രത്യേകം പരാതി നല്‍കി. പ്രശ്‌നം പരിഹാരമാകാതെ തല്‍ക്കാലം കെട്ടടങ്ങിയെങ്കിലും പ്രവര്‍ത്തകരുടെ മനസില്‍ പുകയുകയാണ്. രണ്ട് വിഭാഗത്തിനും ഒരുപോലെ സ്വീകാര്യമായ നിലപാട് കേന്ദ്ര നേതൃത്വം എടുത്താല്‍ മാത്രമേ പ്രശ്‌നം അന്തിമമായി പരിഹരിക്കപ്പെടൂ എന്നാണ് ഗ്രൂപ്പുകളില്‍ താല്‍പര്യമില്ലാത്ത കോണ്‍ഗ്രസുകാര്‍ പറയുന്നത്.

Related News:

യൂത്ത് കോണ്‍ഗ്രസ് വരണാധികാരിയെ മര്‍ദിച്ച് അംഗത്വ അപേക്ഷകള്‍ കടത്തി

Keywords:  DCC-Office, Strike, Congress, Membership, Police, Youth-Congress, Kasaragod, Kerala.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia