എ.എസ്. മുഹമ്മദ്കുഞ്ഞിയെയും ഉദയശങ്കര റാവുവിനെയും ആദരിക്കും
Oct 30, 2012, 15:05 IST
A.S. Muhammed Kunhi |
കാസര്‍കോട്: ഇന്റഫര്മേഷന് ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ ഭരണഭാഷാവാരാഘോഷത്തിന്റെ ഭാഗമായി ഭാഷയ്ക്ക് മികച്ച സംഭാവനകള്‍ നല്കിയ രണ്ട് പേരെ ആദരിക്കുന്നു. മലയാളത്തില്‍ നിന്ന് എ.എ മുഹമ്മദ്കുഞ്ഞിയേയും കന്നടയില്‍ നിന്ന് എന്‍.എ. ഉദയശങ്കര്‍ റാവുവിനെയുമാണ് ആദരിക്കുന്നത്.
N. Udaya Shankar Rao |
നവംബര്‍ 1ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ചടങ്ങിലാണ് ആദരണം. ജില്ലാ കലക്ടര്‍ പി എസ് മുഹമ്മദ് സഗീറിന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങ് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍. എ. ഉദ്ഘാടനം ചെയ്യും.
കേന്ദ്ര സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. ജാന്‍സി ജെയിംസ് മുഖ്യപ്രഭാഷണം നടത്തും. എ.എസ്. മുഹമ്മദ്കുഞ്ഞിയെ നാരായണന് പേരിയയും ഉദയശങ്കറിനെ രാധാകൃഷ്ണ ഉളിയത്തട്ക്കയും പരിചയപ്പെടുത്തും. പി. സേതുലക്ഷ്മി കവിതാലാപനം നടത്തും.
കാസര്‍കോട് ഗവ. കോളേജ് പ്രിന്‍സിപ്പല്‍ പി. രാജലക്ഷ്മി, നായന്മാര്മൂല ടി.ഐ.ടി.ടി.സി. പ്രിന്‍സിപ്പല്‍ ഇ.വി കുഞ്ഞിരാമന്, വി.വി പ്രഭാകരന്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. അബ്ദുര്‍റഹ്മാന്‍, അസി. ഇന്‍ഫര്‍മേന്‍ ഓഫീസര്‍ സേതുരാജ് ബി. പ്രസംഗിക്കും.
Also Read: