city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എ.എസ്. മുഹ­മ്മ­ദ് കു­ഞ്ഞി

എ.എസ്.  മുഹ­മ്മ­ദ് കു­ഞ്ഞി  ഭ­ര­ണ­ഭാ­ഷാ­വാരാ­ഘോ­ഷ­ത്തി­ന്റെ ഭാ­ഗ­മാ­യി കേ­ര­ള­പ്പിറ­വി ദി­ന­ത്തില്‍ ജില്ലാ ഭ­ര­ണ­കൂ­ടം ആ­ദ­രി­ക്കു­ന്ന എ.എസ്. മു­ഹ­മ്മ­ദ്­കു­ഞ്ഞി പ്ര­ശ­സ്­തനാ­യ എ­ഴു­ത്തു­കാ­ര­നും, കാസര്‍­കോ­ട്ടെ സാ­മൂഹ്യ, സാം­സ്­കാരി­ക മേ­ഖ­ല­ക­ളി­ലെ സജീ­വ സാ­ന്നി­ധ്യ­വു­മാണ്.  


 ശ്രീബാ­ഗി­ലിലെ എ.എം. അബ്ദു­ല്ല­യു­ടേയും മറി­യു­മ്മ­യു­ടേയും മക­നാ­യി ജ­നി­ച്ചു. പട്‌ല സീനി­യര്‍ ബേസിക് സ്‌കൂള്‍, കാസര്‍കോട് ഗവ. ഹൈസ്‌കൂള്‍, ഗവ. കോളേജ് കാസര്‍കോട് എന്നിവി­ട­ങ്ങ­ളില്‍ പഠിച്ചു. ഡിഗ്രി കഴിഞ്ഞ് ഹ്രസ്വകാലം ചന്ദ്രികാ പത്രത്തില്‍ കാസര്‍കോട് ലേഖകനായി പ്രവര്‍ത്തി­ച്ചു. തുടര്‍ന്ന് മുംബൈയിലും, സൗദി അറേബ്യയിലുമായി ജോ­ലി ചെ­യ്തു. 1990ന് ശേഷം ട്രാവല്‍ മേഖ­ല­യില്‍ സ്വന്തം സംരംഭവുമായി കാസര്‍കോ­ട്ട് പ്ര­വര്‍­ത്തി­ക്കു­ന്നു. 1995-2000 കാ­ല­ഘ­ട്ട­ത്തില്‍ മധൂര്‍ ഗ്രാമ പഞ്ചായത്തില്‍ സ്വന്തം ഗ്രാമത്തെ പ്രതി­നി­ധീ­ക­രിച്ച് മെമ്പറായി പ്രവര്‍ത്തി­ച്ചു. 1996 മുതല്‍ 2006 വരെ കാസര്‍കോട് സാഹി­ത്യ­വേദിയുടെ കാര്യദര്‍­ശി­യാ­യി­രുന്നു. ഇപ്പോള്‍ പ്രവര്‍ത്ത­ക­സ­മിതി അംഗം. കാസര്‍കോട് ഗവ. ഹയര്‍ സെക്ക­ണ്ടറി സ്‌കൂള്‍ പി.ടി.­എ.യു­ടെയും പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘ­ട­ന­യു­ടെയും പ്രസി­ഡന്റാ­യി പ്രവര്‍ത്തിച്ചു വരു­ന്നു.


പിതാ­വ് പ്രശ­സ്ത­നാ­യ­ മാ­പ്പി­ള­പ്പാട്ട് ഗായ­ക­നാ­യി­രു­ന്നു. പരി­സ­ര­പ്ര­ദേ­ശ­ങ്ങ­ളില്‍ വിവാ­ഹ­ച്ച­ട­ങ്ങുക­ളില്‍ ­ബദര്‍ പാട്ട് പാടാന്‍ പോകുന്ന ഉപ്പയുടെ കൂടെ പോയി പാട്ട് കേട്ട് വളര്‍­ന്ന മു­ഹ­മ്മ­ദ്­കുഞ്ഞി ചിത്രം വരയിലൂടെയാണ് കലാരംഗത്ത് പ്രവേശിക്കു­ന്ന­ത്. സ്‌കൂള്‍ പഠന കാലത്ത് ചിത്രം വരയ്ക്ക് നിര­വധി സമ്മാ­ന­ങ്ങള്‍ നേടി­യി­ട്ടു­ണ്ട്. ഹൈസ്‌കൂള്‍ പഠന കാലത്ത് വായ­ന­യി­ലൂടെ എഴു­ത്തി­ലേ­യ്‌ക്കെ­ത്തു­ക­യാ­യി­രു­ന്നു. തുട­ക്ക­ത്തില്‍ ചെറു­ക­ഥ­യാണ് എഴു­തി­യത്, അന്ന് മാതൃഭൂമി ബാല­പംക്തി കൈകാര്യം ചെയ്തി­രുന്ന കുട്ടേ­ട്ട­ന്റെ(­കു­ഞ്ഞു­ണ്ണി)­ കള­രി­യി­ലൂ­ടെ എ­ഴുത്ത് വ­ളര്‍ന്നു. ആദ്യത്തെ കഥ-ഒരി­ക്കല്‍ കൂടി- മാതൃ­ഭൂമി ബാല­പം­ക്തി­യി­ല്‍ പ്രസി­ദ്ധീ­ക­രിച്ചു വന്നത് പ്രീ ഡിഗ്രിക്ക് പഠി­ക്കു­മ്പോ­ഴാ­ണ്. എഴു­പ­തു­കള്‍ തൊട്ട് മാതൃഭൂമി, ചന്ദ്രിക തുടങ്ങിയ വാരികകളുടെ ബാലപംക്തികളില്‍ തുടങ്ങി വാരാ­ന്ത­പ്പ­തി­പ്പ്, വാരിക, മാസി­ക­ക­ളി­ലായി നിര­വധി ക­ഥ­കളും ലേഖ­ന­ങ്ങളും പ്രസി­ദ്ധീ­കൃ­ത­മാ­യി­ട്ടു­ണ്ട്.

സംഗീ­ത­ത്തോട് ചെറു­പ്പ­ത്തിലേ തുട­ങ്ങിയ ഭ്രമം ­മുംബൈ­യിലെത്തിയതോടെ ഹിന്ദു­സ്ഥാനി സംഗീ­ത­ത്തോ­ടാ­യി. ഹിന്ദു­സ്ഥാ­നി­-­ഗ­സല്‍ സംഗീ­ത സം­ബ­ന്ധി­യായതും സിനി­മാ­സം­ബ­ന്ധി­യാ­യ­തു­മായ നിര­വധി ലേഖ­ന­ങ്ങള്‍ പത്ര വാരാ­ന്ത്യ­ങ്ങ­ളിലും വാരി­ക­ക­ളിലുമായി പ്രസി­ദ്ധീ­ക­രിച്ചു. സമ­കാ­ലിക പ്രശ്‌ന­ങ്ങ­ളോടും പത്ര­മാ­ധ്യ­മ­ങ്ങ­ളി­ലൂടെ പ്രതി­ക­രി­ക്കാ­റു­ണ്ട്. മൂന്ന് ദശ­ക­ങ്ങ­ളി­ലായി പ്രസിദ്ധീ­കരിച്ചു വന്ന ചെറുകഥ­ക­ളില്‍ നിന്ന് തെര­ഞ്ഞെ­ടുത്ത കഥ­കളുടെ ഒരു സമാ­ഹാരം- ദൊഡ്ഡ­മ­നെ­യിലെ വിശേ­ഷ­ങ്ങള്‍, 2009ല്‍ സാഹിത്യ പ്രവര്‍ത്തക സഹ­ക­രണ സംഘം-(എന്‍.ബി.എ­സ്.) പുസ്ത­ക­മായി പ്രസി­ദ്ധീ­ക­രി­ച്ചു.

ഹിന്ദു­സ്ഥാനി സംഗീതത്തെയും സംഗീതജ്ഞരെയും പറ്റി എഴുതി വന്ന ലേഖ­ന­ങ്ങളുടെ സമാ­ഹാരം - സംഗീതം തന്നെ ജീവിതം- ചിന്ത പബ്ലി­ഷേ­ഴ്‌സ് 2011ല്‍ പുസ്ത­ക­മാ­യി­റ­ക്കി.
ഹിന്ദി സിനി­മ­യുടെ സുവര്‍ണ­കാ­ല­മെന്ന­ടയാ­ള­പ്പെ­ടു­ത്തുന്ന ആ രണ്ടു ദശ­ക­ങ്ങളെ (1947-68)­ പരി­ച­യ­പ്പെ­ടു­ത്തുന്ന ഓര്‍മ്മ­കള്‍ അയ­വി­റ­ക്കുന്ന- സുനെ­ഹരി യാ­ദേം- കോഴി­ക്കോട് ഇന്‍സൈറ്റ് പ­ബ്ലി­ക്ക 2012ല്‍ പ്രസി­ദ്ധീ­ക­രി­ച്ചു.

സമ­കാ­ലീന വാരാ­ന്ത്യം, വാരി­ക, മാസികകളി­ലെ­ഴുതി വന്ന മിനി­ക്ക­ഥ­ക­ളുടെ ഒരു സമാ­ഹാരവും ഹിന്ദു­സ്ഥാനി സംഗീതത്തെ സംബ­ന്ധി­ക്കുന്ന പഠ­ന­ങ്ങ­ളുടെ ഒരു പുസ്തകവും അച്ച­ടി­യിലുണ്ട്. ജന­യുഗം, വര്‍ത്ത­മാനം, തേജസ് തുട­ങ്ങിയ പത്ര­ങ്ങ­ളുടെ വാരാ­ന്ത്യ­ങ്ങ­ളിലും കാസര്‍കോട് വാര്‍ത്ത ഓണ്‍ലൈന്‍ പോര്‍ട്ട­ലിലും സംഗീ­തത്തെ കുറിച്ച് കോള­ങ്ങള്‍ കൈകാര്യം ചെയ്യു­ന്നു­ണ്ട്. കാര്‍ട്ടൂ­ണിസ്റ്റ് കൂടി­യാ­ണ്.
കോളേജ് കാലത്ത് എ സോണ്‍ ക­ലോത്സ­വ­ത്തില്‍ കവി­തയ്ക്ക് ഒന്നാം സ്ഥാനം നേടി­. തൃ­ക്ക­രിപ്പൂര്‍ ഫൈന്‍ ആര്‍ട്‌സ് സൊസൈ­റ്റി, പുഞ്ചിരി ക്ലബ് എന്നീ കഥാ പുര­സ്‌കാ­ര­ങ്ങള്‍ നേടി­യി­ട്ടു­ണ്ട്.
ഭാര്യ: എന്‍. സക്കീനാബീഗം.
മക്കള്‍: അബ്ദുല്ലാ യാസീന്‍, അസ്ഹറു റഹ്മാന്‍, താരീഖ് അന്‍വര്‍, നജീം രോഷന്‍.
ഇപ്പോള്‍ മീപ്പു­ഗു­രിയില്‍ താമ­സിക്കു­ന്നു. ഫോണ്‍. 09037250737, 9895307537

Also Read:
എ.എസ്. മുഹ­മ്മ­ദ്കു­ഞ്ഞി­യെ­യും ഉദ­യ­ശ­ങ്കര റാ­വു­വിനെ­യും ആദ­രി­ക്കും

എന്‍.എ. ഉദ­യ­ശ­ങ്കര്‍ റാവു


Keywords:  A.S Mohammed Kunhi, Kasaragod, Article, Arts, Kerala, Shribagilu,

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia