ജിഷാവധം: തുടരന്വേഷണം വേണമെന്ന കോടതി ഉത്തരവ് പോലീസിന് കിട്ടി
Sep 22, 2012, 19:42 IST
നീലേശ്വരം: ഗള്‍ഫുകാരനായ മടിക്കൈ കൂലോം റോഡിലെ രാജേന്ദ്രന്റെ ഭാര്യ ജിഷ(25) ഭര്‍തൃഗൃഹത്തില്‍ കുത്തേറ്റ് ദാരുണമായി മരണപ്പെട്ട കേസില്‍ തുടരന്വേഷണം നടത്തണമെന്ന കോടതി ഉത്തരവ് പോലീസിന് ലഭിച്ചു.
ഇതിന്റെ അടിസ്ഥാനത്തില്‍ അടുത്തയാഴ്ച മുതല്‍ നീലേശ്വരം സി ഐ സി കെ സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണമാരംഭിക്കും. ജിഷയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍തൃവീട്ടിലെ വേലക്കാരനായിരുന്ന ഒറീസ്സ സ്വദേശി മദന്‍ മാലിക്കിനെയാണ് പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. കോടതി റിമാന്‍ഡ് ചെയ്തതിനെ തുടര്‍ന്ന് ജാമ്യം പോലും ലഭിക്കാതെ മദനന് ഇപ്പോഴും ജയിലില്‍ തന്നെ കഴിയുകയാണ്. ഇതിനിടെയാണ് ജിഷയെ കൊലപ്പെടുത്തിയത് മദനന് മാത്രമല്ലെന്നും മറ്റുചിലര്‍ക്ക് കൂടി കൊലയില്‍ പങ്കുണ്ടെന്നും പോലീസ് അന്വേഷണം ശരിയായ ദിശയില്‍ നടന്നിട്ടില്ലെന്നും ചൂണ്ടിക്കാട്ടി ജിഷയുടെ പിതാവ് കുഞ്ഞികൃഷ്ണന് നായര്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ ഹരജി നല്‍കിയത്.
ഇക്കാര്യത്തില്‍ കോടതി പ്രോസിക്യൂഷന്റെ അഭിപ്രായം തേടിയതിനെ തുടര്‍ന്ന് പ്രോസിക്യൂട്ടര്‍ തുടരന്വേഷണം സംബന്ധിച്ച് പോലീസിനോട് റിപോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ശരിയായ രീതിയില്‍ തന്നെയാണ് ജിഷാവധക്കേസില്‍ അന്വേഷണം നടത്തിയതെന്നും കവര്‍ച നടത്തുകയെന്ന ലക്ഷ്യത്തോടെ മദനനാണ് ജിഷയെ കുത്തിക്കൊലപ്പെടുത്തിയതെന്നും കൊലപാതകത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുള്ളതായി തെളിവില്ലെന്നും സാഹചര്യ തെളിവുകള്‍ പോലീസ് അന്വേഷണത്തെ സാധൂകരിക്കുന്നതാണെന്നും തുടരന്വേഷണം ആവശ്യമില്ലെന്നുമാണ് അന്വേഷണ സംഘം പ്രോസിക്യൂട്ടര്‍ക്ക് റിപോര്‍ട്ട് നല്‍കിയത്.
ഈ റിപോര്‍ട്ട് പ്രോസിക്യൂഷന് സമര്പിച്ചതോടെ ജിഷാവധക്കേസിന്റെ തുടരന്വേഷണം സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ജില്ലാ സെഷന്‍സ് കോടതി കാസര്‍കോട് അതിവേഗ കോടതിയെ ചുമതലപ്പെടുത്തുകയായിരുന്നു. ഒരാഴ്ച മുമ്പാണ് അതിവേഗ കോടതി ജിഷാവധക്കേസില്‍ തുടരന്വേഷണം നടത്താന്‍ ഉത്തരവിട്ടത്.
2012 ഫെബ്രുവരി 19 ന് രാത്രി ഭര്‍തൃവീട്ടിലെ അടുക്കളയില്‍ പപ്പടം കാച്ചുമ്പോഴാണ് ജിഷയെ വീട്ടുവേലക്കാരനായ മദനന് കഠാര കൊണ്ട് കുത്തിക്കൊലപ്പെടുത്തിയത്. വീട്ടിനകത്തെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളും പണവും കവര്‍ച ചെയ്യാനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് മദനന് ജിഷയെ കുത്തിക്കൊലപ്പെടുത്തിയതെന്നാണ് പോലീസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്.
എന്നാല്‍ മോഷണത്തിന് വേണ്ടിയല്ല മദനന് കൊലപാതകം നടത്തിയതെന്നും സംഭവത്തില്‍ ദുരൂഹതയുണ്ടെന്നുമാണ് ജിഷയുടെ പിതാവ് കുഞ്ഞികൃഷ്ണന് നായര്‍ പറയുന്നത്. തുടരന്വേഷണത്തിന്റെ ഭാഗമായി ജിഷയുടെ ഭര്തൃസഹോദരന് ചന്ദ്രനെയും ഭാര്യ ശ്രീലേഖയെയും പോലീസ് വീണ്ടും ചോദ്യം ചെയ്യും.
ഇതിന് മുമ്പ് ഇരുവരെയും പോലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു. രണ്ടുപേരുടെയും രഹസ്യമൊഴിയും പോലീസ് റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഹൊസ്ദുര്‍ഗ് കോടതി ശേഖരിച്ചിരുന്നു.

Keywords: Kasaragod, Nileshwaram, Murder-case, Court, Police, Kerala, Jisha