ജ്വല്ലറി ഉടമയെ ഭീഷണിപ്പെടുത്തി കാലിയാ റഫീഖിനെതിരെ കേസ്
Sep 3, 2012, 20:07 IST
മഞ്ചേശ്വരം: ജ്വല്ലറി ഉടമയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിന് നിരവധി കേസുകളില്‍ പ്രതിയായ ഉപ്പള ബപ്പായിതൊട്ടിയിലെ കാലിയാ റഫീഖിനെതിരെ മഞ്ചേശ്വരം പോലീസ് കേസെടുത്തു. ഏതാനും മാസം മുമ്പാണ് ഉപ്പള റെയില്‍വേ സ്റ്റേഷന് റോഡിലെ ജ്വല്ലറി ഉടമ നീലേശ്വരം സ്വദേശി രാജേഷിനെ മൊബൈല്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത്.
കര്‍ണാടകയിലെ ഒരു കേസില്‍ രാജേഷ് സാക്ഷിയാണ്. കാലിയ റഫീഖ് കര്‍ണാടകയില്‍ നിന്നും കവര്‍ന്ന മോഷണ മുതലുകള്‍ രജേഷിന്റെ ജ്വല്ലറിയിലായിരുന്നു വിറ്റത്. കോടതിയില്‍ കാലിയ റഫീഖിനെതിരെ സാക്ഷി പറഞ്ഞതിനായിരുന്നു ഭീഷണി. ജയിലില്‍ നിന്നും കാലിയാ റഫീഖും പുറത്തു നിന്നും കൂട്ടാളിയും രാജേഷിനെ നിരന്തരം ഫോണില്‍ ഭീഷണിപ്പെടുത്തുകയായിരുന്നു.

Keywords: Kasaragod, Manjeshwaram, Uppala, Police, Case, Kerala, Robbery, Kaliya Rafeeq