വയലില്‍ വിഗ്രങ്ങള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി
Sep 26, 2012, 19:48 IST
മടിക്കൈ: തീയ്യര്‍പാലത്ത് റോഡരികിലെ വയലില്‍ ശിലാവിഗ്രഹങ്ങള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഏറെ വര്‍ഷത്തെ പഴക്കമുള്ള വിഗ്രഹങ്ങളും പീഠങ്ങളും വയലിലും തൊട്ടടുത്ത തോടിലും ബുധനാഴ്ച രാവിലെയാണ് പരിസര വാസികള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.
സമീപത്ത് ചാക്ക് കെട്ടില്‍ ചന്ദന ചിത്തിരിയും പൂജാസാധനങ്ങളുമുണ്ടായിരുന്നു. ചൊവ്വാഴ്ച രാത്രി വളരെ വൈകിയാണ് വിഗ്രഹങ്ങള്‍ ഇവിടെ ഉപേക്ഷിച്ചതെന്ന് കരുതുന്നു. വിവരമറിഞ്ഞ് നൂറ് കണക്കിന് നാട്ടുകാര്‍ പരിസരത്ത് തടിച്ചു കൂടി. പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി.

Keywords: Statue, Found, Madikai, Kasaragod