city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഫയര്‍­ഫോ­ഴ്‌­സ് ര­ക്ഷ­ക­രായി; പുഴയില്‍­ വീ­ണ യു­വ­തി­ക്ക് പു­തു­ജീവന്‍

ഫയര്‍­ഫോ­ഴ്‌­സ് ര­ക്ഷ­ക­രായി; പുഴയില്‍­ വീ­ണ യു­വ­തി­ക്ക് പു­തു­ജീവന്‍
മുള്ളേരി­യ: പുഴയില്‍­ വീ­ണ യുവതി­യെ രക്ഷപ്പെടുത്തി.­ പയസ്വി­നി­ പുഴയില്‍­ വീ­ണ കാ­റഡുക്ക അടുക്കത്തൊ­ട്ടി­യി­ലെ നാ­രാ­യണന്റെ മകള്‍­ സുജി­ത (23)­യെയാ­ണ്­ നാ­ട്ടുകാ­രും­ ഫയര്‍­ഫോ­ഴ്‌­സും­ ചേര്‍­ന്ന്­ മ­ണി­ക്കൂ­റു­കള്‍ നീ­ണ്ട ശ്ര­മ­ത്തി­നൊ­ടു­വില്‍ രക്ഷപ്പെടുത്തി­യ­ത്.­

തി­ങ്കളാ­ഴ്­ച വൈകി­ട്ട്­ നാ­ലരയോ­ടെയാ­ണ്­ സുജി­ത പുഴയില്‍­ വീ­ണത്­.­ ഉടന്‍­ തന്നെ നാ­ട്ടുകാര്‍­ രക്ഷി­ക്കാന്‍­ ശ്രമി­ച്ചെങ്കി­ലും സുജിതയെ­ രക്ഷപ്പെടുത്താന്‍­ സാ­ധി­ച്ചി­ല്ല.­ ഇതി­നി­ടയില്‍ സം­ഭവ സ്ഥലത്ത്­ നി­ന്ന്­­ മൂ­ന്നര കി­ലോ­മീറ്ററോ­ളം­ സു­ജി­ത ഒഴുകി­ പോ­യി.­ കൊ­ട്ടംകുഴി­ ചേറ്റോ­ണി­ ഭാ­ഗത്തെത്തി­യപ്പോള്‍­ ഒരു മരക്കുറ്റി­യില്‍­ പി­ടുത്തം­ കി­ട്ടി.­ ഫയര്‍­ഫോ­ഴ്‌­സും­ നാ­ട്ടുകാരുടെയും­ തെരച്ചി­ലില്‍­ സുജി­തയെ ഇവി­ടെ കണ്ടെത്തി.­ എന്നാല്‍­ അതി­ശക്തമാ­യ ഒഴുക്ക്­ രക്ഷാ­പ്രവര്‍­ത്തനത്തി­ന്­ തടസമാ­യി.­ പി­ന്നീ­ട്­ നീ­ണ്ട നേരത്തെ പരി­ശ്രമത്തി­നൊ­ടുവില്‍ രാ­ത്രി­യോ­ടെ­ സുജി­തയെ കരക്ക്­ ക­യ­റ്റു­ക­യാ­യി­രുന്നു.­ ര­ക്ഷാ­പ്ര­വര്‍­ത്തനത്തി­ന് കാസര്‍­കോ­ട്ട് നി­ന്ന് തീ­രദേശ പോ­ലീസും എ­ത്തി­യി­രുന്നു.

Keywords: Kasaragod, Mulleria, River, Sujitha, Fire force.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia