ജിഷയുടെ മരണം: തുടരന്വേഷണം ആവശ്യപ്പെട്ട് പിതാവ്
Jul 9, 2012, 18:22 IST
Jisha, Madhanan |
മകളുടെ കൊലപാതകത്തെക്കുറിച്ച് തുടരന്വേഷണം ആവശ്യപ്പെട്ട് കുഞ്ഞികൃഷ്ണന്‍ കാഞ്ഞങ്ങാട്ടെ അഭിഭാഷകന്‍ പി വേണുഗോപാലന്‍ മുഖാന്തിരം ജില്ലാ കോടതിയില്‍ നീലേശ്വരം പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസറെ എതിര്‍കക്ഷിയാക്കി ഹരജി സമര്‍പ്പിച്ചു.
ഫെബ്രുവരി 19ന് രാത്രി 8.15 മണിയോടെയാണ് കക്കാട്ടെ ഭര്‍തൃഗൃഹത്തില്‍വെച്ച് ജിഷ വീട്ടുവേലക്കാരനായ ഒഡീസി സ്വദേശി മദന്‍മാലിക്കിന്റെ കൊലക്കത്തിക്കിരയായത്.
നീലേശ്വരം സി ഐ., സി കെ സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ഏറ്റെടുക്കുകയും മെയ് 15ന് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുയും ചെയ്തു. ഹൊസ്ദുര്‍ഗ് കോടതിയില്‍ നിന്ന് ഈ കേസ് ഇപ്പോള്‍ ജില്ലാ കോടതിയിലേക്ക് കമ്മിറ്റ് ചെയ്തിട്ടുണ്ട്. നേരായ രീതിയില്‍ അന്വേഷണം നടത്താതെയാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചതെന്നാണ് കുഞ്ഞികൃഷ്ണന്റെ പരാതി.
മോഷണ ശ്രമത്തിനിടയിലാണ് ജിഷ കൊല്ലപ്പെട്ടതെന്ന് പറയപ്പെടുന്നതെങ്കിലും കൊലയാളിക്കെതിരെ മോഷണ ശ്രമത്തിനുള്ള ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകള്‍ ചേര്‍ത്തിട്ടില്ലെന്ന് ഹരജിയില്‍ പറയുന്നു. ഒരു അംഗത്തെപ്പോലെയാണ് മദന്‍ മാലിക്ക് വീട്ടില്‍ കഴിഞ്ഞതെന്നും നല്ല സ്വാതന്ത്ര്യമാണ് മദനന് ഈ വിട്ടീലുണ്ടായിരുന്നതെന്നും ചൂണ്ടിക്കാട്ടുന്ന ഹരജിയില്‍ ജിഷയോട് പ്രതിക്ക് വൈരാഗ്യം തോന്നേണ്ടുന്ന കാര്യമില്ലെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
സംഭവസമയം വൈദ്യുതി നിലച്ചിരുന്നു. ഇന്‍വെര്‍ട്ടര്‍ ഉള്ളതുകൊണ്ട് വീട്ടില്‍ പ്രകാശം ഉണ്ടായിരുന്നുവെന്നും മറിച്ചുള്ള കണ്ടെത്തല്‍ തെറ്റാണെന്നും ഹരജിയിലുണ്ട്. കൊലപാതകത്തിന് ശേഷം രണ്ട് ദിവസം പ്രതി വീട്ടില്‍ തന്നെ കഴിഞ്ഞിരുന്നുവെന്നത് വിശ്വസിക്കാന്‍ കഴിയാത്തതാണ്. അങ്ങനെയാണെങ്കില്‍ മദനന്‍ ആ വീട്ടിലെത്തിയത് എങ്ങനെയെന്ന് കണ്ടുപിടിക്കാന്‍ പോലീസ് ശ്രമിച്ചിട്ടില്ലെന്നും പ്രതി ഒരംഗത്തെപോലെ കഴിയുന്ന ഈ വീട്ടില്‍ പ്രതിക്ക് ഏതു സമയത്തും മോഷണം നടത്താന്‍ കഴിയുമെന്നിരിക്കെ മോഷണത്തിന് വേണ്ടിയാണ് ജിഷയെ കൊന്നതെന്ന് കരുതാന്‍ കഴിയില്ലെന്നാണ് ഹരജിയിലെ വാദം.
ഹരജി ജില്ലാ കോടതിയുടെ അധികാര പരിധിയില്‍പ്പെടുമോ എന്ന സംശയം നിലനില്‍ക്കുന്നുണ്ട്. ജില്ലാ സെഷന്‍സ് ജഡ്ജി ഇത് എടുത്തുപറയുകയും ചെയ്തിട്ടുണ്ട്. നേരത്തെയുള്ള റൂളിംഗുകള്‍ പരിശോധിച്ചായിരിക്കും കേസ് കോടതി പരിഗണിക്കുക. ഹരജി ജൂലായ് 16ന് കോടതി പരിഗണിക്കും.
Keywords: Jisha murder case, Father, Approach, Court, Reinvestigation, Kanhangad, Kasaragod