കാസര്‍കോട് ബൈപ്പാസ് റോഡിന് സാധ്യതാപഠനം നടത്തണമെന്ന് ഹൈക്കോടതി
Jun 29, 2012, 12:00 IST
കാസര്‍കോട്: ദേശീയപാത നാലുവരിയാക്കുമ്പോള്‍ കാസര്‍കോട് നഗരം ഒഴിവാക്കുന്നതിനെക്കുറിച്ച് പഠിക്കാന്‍ ഹൈക്കോടതി നിര്‍ദേശം. മൊഗ്രാല്‍പുത്തൂര്‍ ചൗക്കിയില്‍ നിന്ന് വിദ്യാനഗറിലേക്ക് ബൈപ്പാസ് നിര്‍മിച്ച് നഗരത്തെ ഗതാഗതക്കുരുക്കില്‍ നിന്ന് ഒഴിവാക്കണമെന്ന് അഭ്യര്‍ഥിച്ച് ഡോ. രാജഗോപാല്‍ ശര്‍മയും സംഘവും സമര്‍പ്പിച്ച ഹര്‍ജിയിലാണ് നിര്‍ദേശം.
ദേശീയപാത കടന്നുപോകുന്ന സ്ഥലങ്ങളില്‍ പ്രധാന നഗരങ്ങള്‍ ഒഴിവാക്കിയിട്ടും ഇടുങ്ങിയ കാസര്‍കോടിനെ എന്തുകൊണ്ട് ഒഴിവാക്കിയില്ലെന്ന് ഹൈക്കോടതി ആരാഞ്ഞു. ബൈപ്പാസ് നിര്‍മിച്ചാലുണ്ടാകുന്ന സാമ്പത്തിക ബാധ്യതയും നിലവിലുള്ള റോഡ് വികസിപ്പിച്ചാലുണ്ടാകുന്ന ബാധ്യതയും കണക്കാക്കി ആറ് ആഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ റവന്യു, ദേശീയപാത അധികൃതര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി.
ദേശീയപാത വികസിപ്പിക്കുമ്പോള്‍ കാസര്‍കോട് നഗരം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് വ്യാപാരികളുടെ നേതൃത്വത്തില്‍ നേരത്തേ സമരം നടന്നിരുന്നു. അതിനിടെ, പാതയ്ക്കുവേണ്ടി സ്ഥലം ഏറ്റെടുക്കുന്നതിനുള്ള പ്രവൃത്തി ജില്ലയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഏറ്റെടുക്കേണ്ടി വരുന്ന സ്ഥലം റവന്യുഅധികൃതര്‍ കല്ലിട്ട് അടയാളപ്പെടുത്തിക്കഴിഞ്ഞു. സ്ഥലം ഏറ്റെടുക്കുന്നതിനുവേണ്ടി കാസര്‍കോട്ടും കാഞ്ഞങ്ങാട്ടും രണ്ട് ഓഫീസുകളും തുറന്നു.