മൊഗ്രാല്‍പുത്തൂരില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് നാല് പേര്‍ക്ക് പരിക്ക്
Jun 9, 2012, 21:05 IST
മൊഗ്രാല്‍പുത്തൂര്‍: ടൗണില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് നാല് പേര്‍ക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരം. ലോറി ഡ്രൈവര്‍മാരായ പെരുമ്പാവൂരിലെ നസീബ്(40), വയനാട്ടെ അബു(55), ക്ലീനര്‍ ആലുവയിലെ കുഞ്ഞുമോന്‍(28) എന്നിവര്‍ക്കും കാര്‍ യാത്രക്കാരനായ തലശ്ശേരി ചെമ്പാട്ടിലെ പ്രകാശ് നമ്പ്യാര്‍(45) എന്നിവര്‍ക്കുമാണ് പരിക്കേറ്റത്. ശനിയാഴ്ച വൈകീട്ട് നാലോടെയാണ് അപകടം.
തലശേരിയില്‍ നിന്ന് പൂനയിലേക്ക് കുടുംബസമേതംപോകുകയായിരുന്ന പ്രകാശ് നമ്പ്യാര്‍ സഞ്ചരിച്ച് കാറിന് മുന്നില്‍ പോകുകയായിരുന്ന ബൈക്ക് പെട്ടന്ന് നിര്‍ത്തിയപ്പോള്‍ കാര്‍ നിയന്ത്രണം വിടുകയായിരുന്നു. ഇതിന് പിന്നിലുണ്ടായിരുന്ന മിനിലോറിയും അതിന് പിറകിലുണ്ടായിരുന്ന ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ പെട്ട ലോറി കോട്ടയത്ത് നിന്ന് പലകയമായി പൂനയിലേക്കപോകുകയായിരുന്നു. ഫയര്‍ഫോഴ്‌സും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വംനല്‍കി. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഡ്രൈവര്‍ അബു, ക്ലീനര്‍ കുഞ്ഞിമോന്‍ എന്നിവരെ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Keywords: Kasaragod, Mogral, Accident, Lorry, Car, Auto.