കാല്‍മുറിച്ചുനീക്കിയ ഗൃഹനാഥന്റെ പേരില്‍ പണപ്പിരിവ് നടത്തി യുവാവ് മുങ്ങി
May 4, 2012, 11:17 IST
കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് കാല്‍ മുറിച്ചുനീക്കപ്പെട്ട ഗൃഹനാഥന്റെ പേരില്‍ പണപ്പിരിവ് നടത്തി യുവാവ് മുങ്ങിയതായി പരാതി. പെരിയ കല്ല്യോട്ടെ ഷെരീഫിന്റെ(55) പേരിലാണ് അകന്ന ബന്ധത്തില്‍പ്പെട്ട യുവാവ് വ്യാപകമായ പണപ്പിരിവ് നടത്തി മുങ്ങിയത്. ഷെരീഫ് രണ്ടുമാസമായി കാല്‍മുറിച്ചുനീക്കപ്പെട്ടതിനെ തുടര്‍ന്ന് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഷെരീഫിന്റെ കതനകഥ പത്രങ്ങളില്‍ വാര്‍ത്തയാക്കി നല്‍കിയാണ് യുവാവ് പലരില്‍ നിന്നും പണപ്പിരിവ് നടത്തിയത്. ഷെരീഫിന്റെ ചികിത്സയ്ക്കാണെന്ന് പറഞ്ഞ് പലരോടും യുവാവ് പണം വാങ്ങിരുന്നു. പണം കടം നല്‍കിയ ചിലര്‍ ഷെരീഫിനെ സമീപിച്ചതോടെയാണ് യുവാവിന്റെ തട്ടിപ്പിനെ കുറച്ച് വിവരം പുറത്തുവന്നത്. ഷെരീഫിന്റെ ഇടതുകാല്‍ മുട്ടിനു മകുകളില്‍വെച്ച് മുറിച്ചു നീക്കിയിരുന്നു. ഷെരീഫിനെ സഹായിക്കാനാണെന്നു പറഞ്ഞാണ് ഭര്യയുടെ അകന്ന ബന്ധത്തില്‍പ്പെട്ട യുവാവാണ് ആശുപത്രിയില്‍ നിത്യസന്ദര്‍ശകനായത്.
ഷെരീഫിന് റംല(12), അബൂ താഹിര്‍(എട്ട്) എന്നിങ്ങനെ രണ്ട് മക്കളുണ്ട്. ഇവര്‍ ബന്ധുവീട്ടിലാണ് കഴിയുന്നത്. ഷെരീഫിന്റെ ഭാര്യ ഭര്‍ത്താവിനെ പരിചരിച്ച് ആശുപത്രിയില്‍ തന്നെയാണ് കഴിയുന്നത്. ചികിത്സയ്ക്കും മറ്റുമായി നല്ലൊരു തിക ചിലവാക്കേണ്ടി വന്ന ഷെരീഫും കുടുംബവും ബന്ധുവിന്റെ പണപ്പിരിവ് മൂലം ഇപ്പോള്‍ കടക്കെണിയിലായി മാറിയിരിക്കുകയാണ്. ഷെരീഫിന്റെ ചില അടുത്ത പരിചയക്കാരോട് മൊബൈല്‍ ഫോണുകള്‍ പോലും യുവാവ് വാങ്ങിയതായി പുറത്തുവന്നിട്ടുണ്ട്.

Keywords: Kasaragod, Kerala, Youth, Escaped, General-hospital