city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഒപ്പുമരച്ചോട്ടില്‍ വ്യാഴാഴ്ച എന്‍ഡോസള്‍ഫാനെതിരെ പ്രതിഷേധമിരമ്പും

ഒപ്പുമരച്ചോട്ടില്‍ വ്യാഴാഴ്ച എന്‍ഡോസള്‍ഫാനെതിരെ പ്രതിഷേധമിരമ്പും
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ വിഷകീടനാശിനി കമ്പനിയുമായി സര്‍ക്കാര്‍ നടത്തുന്ന ഒത്തുകളിക്കെതിരെ പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്തെ ഒപ്പുമരച്ചോട്ടില്‍ വ്യാഴാഴ്ച രാവിലെ മുതല്‍ സാംസ്‌കാരിക പ്രവര്‍ത്തകര്‍ പ്രതിഷേധാഗ്നികൊളുത്തും.

ഒന്നാം പ്രതിയായ പ്ലാന്റേഷന്‍ കോര്‍പ്പറേഷനെ കുറ്റവിമുക്തമാക്കിയ സര്‍ക്കാര്‍ നടപടിക്കെതിരെ, മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ച ആശ്വാസധനം ഉടന്‍ അനുവദിച്ചുകിട്ടാന്‍, മെഡിക്കല്‍ കോളേജിന്റെ ആരോഗ്യ പഠന റിപ്പോര്‍ട്ടില്‍ കീടനാശിനി കമ്പനികളുടെ ഇടപെടലിനെതിരെ, നിരോധനത്തോടെ ഇരകള്‍ക്ക് അവകാശപ്പെട്ട നിയമപരമായ ആനുകൂല്യങ്ങള്‍ സര്‍ക്കാരില്‍നിന്നും ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സാംസ്‌കാരു കൂട്ടായ്മയും ചിത്രകാരന്‍മാരുടെ ആവിഷ്‌ക്കാരവും സംഗീതാര്‍ച്ചനയും നടത്തുന്നതെന്ന് എന്‍വിസാജ് അറിയിച്ചു. എം.ജി. ശശി (ചലച്ചിത്ര സംവിധായകന്‍), പകാശ് ബാരെ (നടന്‍, ചലച്ചിത്ര നിര്‍മ്മാതാവ്), ഡോ. പി.എ. രാധാകൃഷ്ണന്‍ (ഗാന്ധിയന്‍ പ്രകൃതി ചികിത്സാലയം, തിരൂര്‍) എന്നിവര്‍ ഉപവസിക്കും. പി.കെ. മാധവന്‍ നമ്പ്യാര്‍ (ഗാന്ധി മാധവേട്ടന്‍) ഒപ്പുമരം പുനരാവിഷ്‌കരണത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും.

സാംസ്‌കാരിക കൂട്ടായ്മയില്‍ എം.കെ. ലീലാകുമാരിയമ്മ, ശ്രീപഡ്രെ, ഡോ. വൈ.എസ്. മോഹന്‍കുമാര്‍, ഡോ. ശ്രീപതി കജംപടി, കെ. വേണു, സിവിക് ചന്ദ്രന്‍, അജിത, സി.ആര്‍. നീലകണ്ഠന്‍, സിസ്റ്റര്‍ ജെസ്മി, കെ.ആര്‍. മോഹനന്‍, പ്രൊഫ. ശോഭീന്ദ്രന്‍, പ്രിയനന്ദനന്‍, മധുരാജ്, ഡോ. ഖദീജ മുംതാസ്, എന്‍. പ്രഭാകരന്‍, സി.വി. ബാലകൃഷ്ണന്‍, മധു കൈതപ്രം, ഷെറി, പി.എം. ബാലകൃഷ്ണന്‍, എസ്. സുനില്‍, നാടുഗദ്ദിക ബേബി, ഡോ. സുരേന്ദ്രനാഥ്, വിളയോടി വേണുഗോപാല്‍, ഡോ. അംബികാസുതന്‍ മാങ്ങാട്, വി.ജി. തമ്പി, ബാബു അന്നൂര്‍, എന്‍ സുബ്രഹ്മണ്യന്‍, വീരാന്‍കുട്ടി, എസ്. ജോസഫ്, കരിവെള്ളൂര്‍ മുരളി, കെ.ആര്‍. മനോജ്, പി.വി.കെ. പനയാല്‍, സുസ്‌മേഷ് ചന്ദ്രോത്ത്, എന്‍. ശശിധരന്‍, വിജയരാഘവന്‍ ചേലിയ, എ.പി. കുഞ്ഞാമു, എ.ടി. മോഹന്‍ രാജ്, ഡോ. എം.വി. നാരായണന്‍, ഡോ. കെ.എം. അനില്‍, ഡോ. ഉമര്‍ തറമേല്‍, ഗോപി കുറ്റിക്കോല്‍, ദിവാകരന്‍ വിഷ്ണുമംഗലം, ഇ.പി. രാജഗോപാലന്‍, താഹ മാടായി, കെ. രാമചന്ദ്രന്‍, അഡ്വ: ശിവന്‍ മഠത്തില്‍, കെ.ജി. ജയന്‍, ഷുക്കൂര്‍ വാഴക്കാട്, അജയ് ശേഖര്‍, കെ.എം. ഭരതന്‍, പ്രേമന്‍ പാതിരിയാട്, വത്സന്‍ പിലിക്കോട്, കെ.കെ. മാരാര്‍, ജിനേഷ് കുമാര്‍ എരമം, പി.ടി. രാമകൃഷ്ണന്‍, എന്‍. സന്തോഷ് കുമാര്‍, പി.വി. ഷാജികുമാര്‍, എ.വി. പവിത്രന്‍, സുരേഷ് (എതിര്‍ദിശ), രവി ഗദ്ദിക, അഷ്‌റഫ് ആഡൂര്‍, ഇയ്യ വളപട്ടണം, ഉമ്മര്‍ ചാവശ്ശേരി, അഡ്വ: വിനോദ് പയ്യട, ജയന്‍ മാങ്ങാട്, അഡ്വ: ഹംസക്കുട്ടി, പ്രമോദ് പയ്യന്നൂര്‍, പത്മനാഭന്‍, എം.കെ. മനോഹരന്‍, കെ.ടി. ബാബുരാജ്, ബാബു കാമ്പ്രത്ത്, ജാഫര്‍ പാലോട്ട്, ടി.പി. വേണുഗോപാല്‍, പ്രഭാകരന്‍ കാഞ്ഞങ്ങാട്, മാധവന്‍ പുറച്ചേരി, ദാമോദരന്‍ കുളപ്പുറം, ടി.കെ. വാസു (ലാലൂര്‍), രാജേഷ് അയീക്കോടന്‍, അമ്പുരാജ്, രാജ്‌മോഹന്‍ നീലേശ്വരം, നാരായണന്‍ ആര്‍ട്ട് ഫോറം, നാലാപ്പാടം പത്മനാഭന്‍, ബിജു കാഞ്ഞങ്ങാട്, രാധാകൃഷ്ണന്‍ പെരുമ്പള, പി.എസ്. ഹമീദ്, എം. നിര്‍മ്മല്‍ കുമാര്‍, രവീന്ദ്രന്‍ പാടി, വിനോദ് കുമാര്‍ പെരുമ്പള, കെ.ജി. റസാഖ്, എം.പി. ജില്‍ജില്‍, കെ.ടി. ഹസന്‍, അഷ്‌റഫലി ചേരങ്കൈ, അഡ്വ: ടി.വി. ഗംഗാധരന്‍, ശശി ഭാട്യ, ഡോ. സോമന്‍ കടലൂര്‍, നാരായണന്‍ പേരിയ, പ്രൊഫ. വി. ഗോപിനാഥന്‍ എന്നിവര്‍ സംബന്ധിക്കും.

ചിത്രകാരന്മാരുടെ ആവിഷ്‌ക്കാരത്തില്‍ കണ്ണൂരില്‍ നിന്ന് ഹരീന്ദ്രന്‍ ചാലാടിന്റെ നേതൃത്വത്തില്‍ മോഹന്‍ പി., ശശികുമാര്‍, വര്‍ഗ്ഗീസ് കളത്തില്‍, വാസവന്‍ പയ്യട്ടം, നാസര്‍ ചപ്പാരപ്പടവ്, തങ്കരാജ്, പ്രേമന്‍ പൊന്ന്യം, കെ.കെ.ആര്‍. വെങ്ങര, വിനോദ് പയ്യന്നൂര്‍, ഗോവിന്ദന്‍ കണ്ണപുരം എന്നിവരും കാസര്‍കോട്ട് നിന്ന് കെ.എ. ഗഫൂറിന്റെ നേതൃത്വത്തില്‍ രാജേന്ദ്രന്‍ പുല്ലൂര്‍, വിനോദ് അമ്പലത്തറ, സചീന്ദ്രന്‍ കാറഡുക്ക, ബിജു കാഞ്ഞങ്ങാട്, എം.ബി. സുകുമാരന്‍, ജ്യോതിചന്ദ്രന്‍, മോഹനചന്ദ്രന്‍ പനയാല്‍ എന്നിവര്‍ പങ്കെടുക്കും. ഞെരളത്ത് ഹരിഗോവിന്ദന്‍ സംഗീതാര്‍ച്ചനയുമുണ്ടാകും.

Keywords: Kasaragod, Endosulfan, Kerala, Oppumaram

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia