തളങ്കരയില്‍ കുത്തേറ്റ യുവാവ് മരിച്ചു
Apr 5, 2012, 13:30 IST
Basheer |
ഫെബ്രുവരി 23 രാത്രി പത്ത് മണിയോടെയാണ് കാറിലെത്തിയ സംഘം യുവാവിനെ കുത്തിയത്. നെഞ്ചിലും കഴുത്തിലും വയറ്റിലുമാണ് കുത്തേറ്റത്. ഗവ. മുസ്ലീം ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്ത കാറില്‍ വെച്ചാണ് ബഷീറിനെ അക്രമികള്‍ കുത്തിയത്. കുത്തേറ്റ് പ്രാണരക്ഷാര്‍ത്ഥം കുതറിയോടിയ ബഷീര്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ ഓടികയറുകുയും തുടര്‍ന്ന് കുഴഞ്ഞു വീഴുകയുമായിരുന്നു. ചോരവാര്‍ന്നൊലിക്കുന്ന യുവാവിനെ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്കിയ ശേഷം നില ഗുരുതരമായതിനാല്‍ വിദഗ്ദ്ധ ചികിത്സയ്ക്ക് മംഗലാപുരത്തേക്ക് മാറ്റി. ശ്വാസകോശത്തിനാണ് ആഴത്തിലുള്ള കുത്തേറ്റത്ത്. യുവാവിനെ രണ്ട് ശസ്ത്രക്രിയകള്‍ക്ക് വിധേയമാക്കിയിരുന്നു.
മുംബൈ ഡോംഗ്രിയില്‍ ഹോട്ടല്‍ തൊഴിലാളിയായിരുന്ന ബഷീര്‍. സംഭവ ദിവസം രാത്രി ദീനാര്നഗറിലെ പീടിക വരാന്തയില്‍ നില്‍ക്കുകയായിരുന്ന ബഷീറിനെ അജ്ഞാതനായ ഒരാള്‍ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് വിളിച്ചുകൊണ്ടുപോയി ഗ്രൗണ്ടില്‍ നിര്‍ത്തിയിട്ട കാറില്‍ കയറ്റുകയായിരുന്നു. കറുത്ത സാന്‍ട്രോ കാറിലാണ് ഘാതകസംഘമെത്തിയത്. തന്നെ കുത്തിയ സംഘത്തില്‍ ഖാസിലൈനിലെ മാസ്റര്‍ റിയാസ്, തളങ്കര പടിഞ്ഞാറിലെ ബാത്തിഷ, ദീനാര്‍ നഗറിലെ ജംഷീര്‍ എന്നിവര്‍ ഉണ്ടായിരുന്നതായി ആശുപത്രി കിടക്കയില്‍ ബഷീര്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. മൂവരും അയല്‍വാസികളാണ്. കുത്തേറ്റ ബഷീറും പ്രതികളും തമ്മില്‍ നേരത്തെ തര്‍ക്കം നിലനിന്നിരുന്നു. ബഷീറിന്റ കുടുംബം വാടക വീട്ടിലാണ് താമസിക്കുന്നത്. മാതാവ് സാജിറ. സഹോദരങ്ങള്‍: സഹദാഫ്, സാബിര്‍(ഖത്തര്‍), റഹിയ അബ്ദുല്‍ കരീം, സഹദിയ നിസാര്‍.
സംഭവത്തില്‍ നേരത്തെ തളങ്കര പടിഞ്ഞാറിലെ ബാത്തിഷ, ദീനാര്‍ നഗറിലെ ജംഷീര്‍, ഖാസിലൈനിലെ മാസ്റര്‍ റിയാസ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
തളങ്കരയില്‍ യുവാവിനെ വധിക്കാന്‍ ശ്രമിച്ച രണ്ടുപേര്‍ അറസ്റ്റില്‍
തളങ്കരയില്‍ കുത്തേറ്റ് യുവാവിന് ഗുരുതരം
Keywords: Thalangara, Youth, Stabbed, Obituary, Kasaragod