തളങ്കരയിലെ ബഷീറിന്റെ കൊല: കാരണം കുടിപ്പക
Apr 5, 2012, 13:37 IST
Basheer Thalangara |
മൂന്നുമാസം മുമ്പ് ബഷീറിനെ വിളിച്ചുകൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. പലതവണ ഭീഷണിയും മുഴക്കിയിരുന്നു. ഫെബ്രുവരി 23ന് രാത്രി കടവരാന്തയില്‍ ഇരിക്കുകയായിരുന്ന ബഷീറിനെ ഒരു കാര്യം സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് കൂട്ടികൊണ്ട് പോകുകയും തളങ്കര മുസ്ലിം സ്‌കൂള്‍ ഗ്രൗണ്ടില്‍ നിര്‍ത്തിയിട്ട കറുത്ത സാന്‍ട്രോ കാറില്‍ കയറ്റികൊണ്ടുപോകാന്‍ ശ്രമിക്കുകും ചെയ്തപ്പോള്‍ ബഷീര്‍ എതിര്‍ത്തപ്പോഴാണ് വയറിനും നെഞ്ചത്തും കഴുത്തിലുമായി വെട്ടിപരിക്കേല്‍പ്പിച്ചത്. സംഘത്തിന്റെ പിടിയില്‍ നിന്ന് പ്രാണരക്ഷാര്‍ത്ഥം കുതറിയോടി തളങ്കര മാലിക്ദീനാര്‍ ആശുപത്രിയില്‍ എത്തിയ ബഷീര്‍ അവിടെ കുഴഞ്ഞുവീഴുകയായിരുന്നു. കുത്തേറ്റ് കുടല്‍മാല പുറത്തുവന്ന നിലയിലായിരുന്നു. കഴുത്തിനുണ്ടായ വെട്ടിനെ തുടര്‍ന്ന് ശ്വാസകോശത്തിനും മുറിവേറ്റിരുന്നു. ആശുപത്രിയില്‍വെച്ച് പോലീസിന് ബഷീര്‍ നല്‍കിയ മരണമൊഴി പ്രകാരം ഖാസി ലൈനിലെ മാസ്റ്റര്‍ റിയാസ്(25), തളങ്കര പടിഞ്ഞാറിലെ ബാത്തിഷ(24) ദീനാര്‍ നഗറിലെ ജംഷീര്‍(23) എന്നിവരെ പോലീസ് വധശ്രമകേസില്‍ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ കാസര്‍കോട് സബ് ജയിലില്‍ റിമാന്റിലാണ്. സമ്പന്നനായ മാസ്റ്റര്‍ റിയാസിന്റെ സ്വാധീനം മൂലം ജയിലില്‍ പോലും പ്രതികള്‍ എല്ലാവിധ സൗകര്യങ്ങളോടെയാണ് കഴിയുന്നതെന്ന് ബഷീറിന്റെ ബന്ധുക്കള്‍ ആരോപിച്ചു.
പുറത്ത് നിന്നും സ്ഥിരമായി ഇവര്‍ക്ക് ജയിലിനകത്തേക്ക് ഫാസ്റ്റ് ഫുഡ്ഡും മറ്റും എത്തിക്കുന്നുണ്ട്. പോലീസില്‍ പോലും റിയാസിന് സ്വാധീനമുണ്ടെന്നും ബഷീറിന്റെ ബന്ധുക്കള്‍ പറഞ്ഞു. പ്രതികള്‍ക്കെതിരെ കൊലകുറ്റം ചുമത്തി കോടതിയില്‍ റിപ്പോര്‍ട്ട് ചുമത്തുമെന്ന് പോലീസ് അറിയിച്ചു.
Keywords: Thalangara, Kasaragod, Obituary, Basheer