മധ്യവയസ്‌കനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി
Apr 9, 2012, 13:00 IST
Balakrishnan |
മരിച്ച ബാലകൃഷ്ണന്റെ മുഖത്ത് കമ്പിപ്പാര പോലുള്ള ആയുധം കൊണ്ട് അടിച്ചതിനെ തുടര്‍ന്ന് മുഖം ചതഞ്ഞനിലയിലാണ്. ബാലകൃഷ്ണന്റെ മരണം കൊലപാതകമാണെന്ന് പോലീസ് ഉറപ്പിച്ചിട്ടുണ്ട്. കരിച്ചേരി ഗവ യുപി സ്കൂളിന് സമീപം ശാസ്താംകോട്ടയിലാണ് ബാലകൃഷ്ണന്‍ പുതുതായി വീട് നിര്‍മ്മിക്കുന്നത്. ഞായറാഴ്ച വൈകിട്ട് വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു. ക്വാറി തൊഴിലാളിയാണ് മരിച്ച ബാലകൃഷ്ണന്‍. പിതാവിനെ കാണാത്തതിനെ തുടര്‍ന്ന് മകന്‍ അന്വേഷിക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
വിരലടയാള വിദഗ്ദ്ധന്‍ അടൂര്‍ സുരേന്ദ്രന്റെ നേതൃത്വത്തിലുളള സംഘവും പോലീസ് നായയും സ്ഥലത്തെത്തി പരിശോധന നടത്തി. പോലീസ് നായ കുറച്ചു ദൂരം ഓടിയ ശേഷം തിരിച്ചുവന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് ഒരാളെ സംശയിക്കുന്നുണ്ട്. ഇയാള്‍ നിരീക്ഷണത്തിലാണ്. കഴിഞ്ഞയാഴ്ച പാചകത്തിന് പോയ ഒരു സ്ഥലത്തുവെച്ച് സുഹൃത്തുമായി വാക്തര്‍ക്കമുണ്ടായതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവിടെവെച്ച് സുഹൃത്ത് ഭീഷണി മുഴക്കിയതായും വിവരമുണ്ട്. കണ്ണൂരില്‍ നിന്നും ഫോറന്‍സിക് വിദഗ്ദ്ധര്‍ പുറപ്പെട്ടിട്ടുണ്ട്.
ചട്ടഞ്ചാല്‍ ചാറ്റാജി നേഴ്സറി സ്കൂളിലെ ജീവനക്കാരി ലക്ഷമിയാണ് ഭാര്യ. ശിവപ്രസാദ്, ഹരിപ്രസാദ് എന്നിവര്‍ മക്കളാണ്. സഹോദരങ്ങള്‍ മോഹനന്‍, നളിനി, ജാനകി, ഭാര്‍ഗവി, ഉഷ.
Updated: 12:50 PM
സുഹൃത്തിനെ 200 രൂപയ്ക്കുവേണ്ടി കൊലപ്പെടുത്തിയ പ്രതി അറസ്റ്റില്‍
Keywords: Kasaragod, Obituary, Oldman, Deadbody