വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ക്കെതിരെ മാനവിക കൂട്ടായ്മ അനിവാര്യം : മുജാഹിദ് സമ്മേളനം
Apr 23, 2012, 07:27 IST
കെ.എന്‍.എം കുമ്പളയില്‍ സംഘടിപ്പിച്ച മുജാഹിദ് സമ്മേളനത്തില്‍ വൈകിട്ട് നടന്ന പൊതുസമ്മേളനം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘടനം ചെയ്യുന്നു
|
കുമ്പള: ജില്ലയില്‍ അടിക്കടി ഉണ്ടാവുന്ന വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ക്കെതിരെ ജനകീയ കൂട്ടായ്മ അനിവാര്യമാണെന്ന് കെ.എന്‍.എം. കാസര്‍കോട് മണ്ഡലം കുമ്പളയില്‍ സംഘടിപ്പിച്ച മുജാഹിദ് സമ്മേളനം അഭിപ്രായപ്പെട്ടു. പ്രാദേശിക തലങ്ങളില്‍ ജനകീയ പോലീസ് രൂപീകരിക്കണമെന്നും, വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നവരെ ഒറ്റപ്പെട്ടുവരണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ആത്മീയതയുടെ പേരില്‍ നടക്കുന്ന ചൂഷണം മുടി വ്യവസായം മാത്രമല്ലെന്നും, ജാറങ്ങളില്‍ നടക്കുന്ന ഉറൂസുകളും, കുണുകള്‍ പോലെ പൊട്ടി മുളക്കുന്ന ആത്മീയ ചികിത്സാ കേന്ദ്രങ്ങളും വിശ്വാസികളെ ചൂഷണോപാധിയാക്കുകയാണെന്നും ഇതിനെതിരെയും പണ്ഡിതന്മാര്‍ ശബ്ദിക്കണമെന്നും സമ്മേളനം ആഹ്വാനം ചെയ്തു.
കെ.എന്‍.എം. കാസര്‍കോട് ജില്ലാ പ്രസിഡന്റ് ഡോ: കെ.പി. അഹ്മദ് സമ്മേളനം ഉദ്ഘാടനം ചെയ്തു. എസ്.കെ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ശിഹാബ് എടക്കര, സ്വലാഹുദ്ദീന്‍ ചുഴലി, ഇബ്രാഹിം ദാരിമി, മുജാഹിദ് ബാലുശ്ശേരി, ഹാഫിദ് ബിലാല്‍, ഹനീഫ് കായക്കൊടി എന്നിവര്‍ പ്രഭാഷണം നടത്തി.
വൈകുന്നേരം നടന്ന പൊതു സമ്മേളനം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അസീസ് കടപ്പുറം, സതീഷന്‍, അബ്ബാസ് ബീഗം, അനന്ത പൈ, സിദ്ദീഖ് റഹ്മാന്‍, അബ്ദുസ്സത്താര്‍ കാഞ്ഞങ്ങാട്, അഷ്റഫ് കന്തല്‍, സി.പി. സലീം, ഹനീഫ് കായക്കൊടി സംബന്ധിച്ചു.
മുജാഹിദ് പരിപാടിയില്‍ പങ്കെടുത്തത് ഉറൂസിന് എതിരായതുകൊണ്ടല്ല: എന്‍. എ നെല്ലിക്കുന്ന്
Keywords: KNM, Mujahid Conference, Kumbala, N.A.Nellikunnu MLA, Kasaragod