കെസഫ് സുവനീര്‍ പ്രസിദ്ധീകരിക്കും
Apr 18, 2012, 10:30 IST
ദുബായ്: കാസര്‍കോട്ടുകാരുടെ പ്രവാസി സംഘടനയായ കെസഫ് പത്താം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സുവനീര്‍ പ്രസിദ്ധീകരിക്കുവാന്‍ ഗവേണിംഗ് കമ്മിറ്റി തീരുമാനിച്ചു. ഇതുസംബന്ധിച്ച് ഫ്ളോറ ഹോട്ടലില്‍ ചേര്‍ന്ന യോഗത്തില്‍ അഡ്വ. എസ്.കെ. അബ്ദുല്ല അദ്ധ്യക്ഷത വഹിച്ചു. കാസര്‍കോട്ടുകാരുടെ ഗള്‍ഫ് കുടിയേറ്റം, കാസര്‍കോടിന്റെ സാംസ്കാരിക സവിശേഷത തുടങ്ങിയവ സംബന്ധിച്ച കനപ്പെട്ട ലേഖനങ്ങള്‍ ഉള്‍കൊള്ളുന്നതായിരിക്കും സുവനീര്‍. കാസര്‍കോട്ടുകാരുടെ മികച്ച കഥകള്‍, കവിതകള്‍ എന്നിവയും ഉള്‍പ്പെടുത്തും. ഇല്ല്യാസ് റഹ്മാന്‍, അസ്ലം പടിഞ്ഞാര്‍, എം.എസ്. ബഷീര്‍, ഹുസൈന്‍ പടിഞ്ഞാര്‍, നിസാര്‍ തളങ്കര, മധു അതിഞ്ഞാല്‍, അഷ്റഫ് അഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു. സെക്രട്ടറി അമീര്‍ കല്ലട്ര സ്വാഗതം പറഞ്ഞു.
സൃഷ്ടികള്‍ അയക്കേണ്ട വിലാസം kesefsouvenir@gmail.com ഫോണ്‍: 0506250587, 050-3973146.
Keywords: KESEF-souvenir, Dubai