ചെറുവത്തൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ അട്ടിമറി ശ്രമം; പൈപ്പ് ബോംബുകള്‍ കണ്ടെത്തി
Mar 3, 2012, 12:30 IST
പൈപ്പ്‌ബേംബ് ശ്രദ്ധയില്‍പ്പെട്ട ഒരാള്‍ വിവരം ഉടന്‍ റെയില്‍വേസ്റ്റേഷന്‍ അധികൃതരെയും ചന്തേരപോലീസിനെയും അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി ബോംബ് മണല്‍ ചാക്കിട്ട് മൂടി കാവലേര്‍പ്പെടുത്തിയിട്ടുണ്ട്. ചന്തേര എസ്.ഐ എം.പി.വിനീഷിന്റെ നേതൃത്വത്തിലാണ് പോലീസ് കാവല്‍. ജില്ലാ പോലീസ് ചീഫ് എസ്. സുരേന്ദ്രന്‍ കാഞ്ഞങ്ങാട് എ. എസ്.പി എച്ച് . മജ്ഞുനാഥ, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി കെ. ഹരിശ്ചന്ദ്ര നായക് എന്നിവര്‍ ചെറുവത്തൂരിലെത്തിയിട്ടുണ്ട്. റെയില്‍വേ പോലീസ് ഉന്നതരും പാലക്കാട്ട് റെയില്‍വേ ഡിവിഷനിലെ ഉന്നത ഉദ്യോഗസ്ഥരും ചെറുവത്തൂരിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡും സ്ഥലം പരിശോധിക്കും. മഞ്ചേശ്വരത്തും കുമ്പളയിലും നാല് തവണയായിയുണ്ടായ ട്രെയിന്‍ അട്ടിമറിനീക്കത്തിന് പിന്നാലെയാണ് ചെറുവത്തൂരിലും ഉഗ്രസ്‌ഫോടന ശേഷിയുണ്ടെന്ന് കരുതുന്ന പൈപ്പ് ബോംബ് കണ്ടെത്തിയിരിക്കുന്നത്. ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധിച്ചാല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ കഴിയുകയുള്ളൂവെന്ന് ചന്തേര എസ്.ഐ എം.പി.വിനീഷ് പറഞ്ഞു.
റെയില്‍ പാളങ്ങളിലും റെയില്‍വേ സ്റ്റേഷനുകളിലും ജില്ലാ പോലീസ് ചീഫും റെയില്‍വേ പോലീസ് എസ്.പിയും കനത്ത ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചതിന് പിന്നാലെ ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പൈപ്പ് ബോംബ് കണ്ടെത്തിയത് റെയില്‍വേ-പോലീസ് കേന്ദ്രങ്ങളെ അമ്പരപ്പിച്ചിട്ടുണ്ട്.
Keywords: kasaragod, Cheruvathur, Railway station,