തളങ്കരയില്‍ യുവാവിനെ വധിക്കാന്‍ ശ്രമിച്ച രണ്ടുപേര്‍ അറസ്റ്റില്‍
Mar 8, 2012, 15:00 IST
കാസര്‍കോട്: തളങ്കര ഗവ. മുസ്ലിം ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നിര്‍ത്തിയിട്ട കാറിനുള്ളില്‍ യുവാവിനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച മൂന്നംഗ സംഘത്തില്‍പ്പെട്ട രണ്ടുപേരെ ടൗണ്‍ പോലീസ് വ്യാഴാഴ്ച ഉച്ചയോടെ അറസ്റ്റ് ചെയ്തു. തളങ്കര പടിഞ്ഞാറിലെ ബാദുഷ, ദീനാര്‍ നഗറിലെ ജംഷീര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഫെബ്രുവരി 23ന് രാത്രി 9.30തോടെയാണ് തളങ്കര ഖാസിലൈനിലെ ബഷീറി(20)നെ മൂന്നംഗ സംഘം ചേര്‍ന്ന് കുത്തിവീഴ്ത്തിയത്. ഗുരുതരമായി പരിക്കേറ്റ ബഷീര്‍ മംഗലാപുരം ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ അത്യാസന്നനിലയിലാണ്. സംഘത്തിലുണ്ടായിരുന്ന ഖാസിലൈന്‍ സ്വദേശിയായ യുവാവ് ഗള്‍ഫിലേക്ക് കടന്നതായി സംശയമുണ്ടെന്ന് പോലീസ് പറഞ്ഞു.
കുത്തേറ്റ ബഷീറും പ്രതികളും തമ്മില്‍ നേരത്തെ വാക്ക് തര്‍ക്കമുണ്ടായിരുന്നു. കാറിനുള്ളില്‍ വെച്ച് കഴുത്തിനും നെഞ്ചത്തും വയറ്റിലും കുത്തേറ്റ ബഷീര്‍ പ്രാണരക്ഷാര്‍ഥം രക്തത്തില്‍ കുളിച്ച് സമീപത്തെ സ്വകാര്യാശുപത്രിയില്‍ അഭയം തേടിയെങ്കിലും നില ഗുരുതരമായതിനാല്‍ വിദഗ്ദ്ധ ചികിത്സയ്ക്ക് മംഗലാപുരത്തേക്ക് മാറ്റുകയായിരുന്നു.
അതിനിടെ അറസ്റ്റിലായ പ്രതികള്‍ തളങ്കര പടിഞ്ഞാറിലെ ഒരു വാടക ക്വാര്‍ട്ടേഴ്‌സില്‍ ഒളിവില്‍ പാര്‍ത്തതായി പോലീസിന് വിവരം കിട്ടിയിരുന്നു. സ്ഥലത്തെ മണല്‍ കടത്തുകാരനാണ് ഇവര്‍ക്ക് ഒളിവില്‍ കഴിയാന്‍ ഒത്താശ ചെയ്തതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. പോലീസിന്റെ നീക്കങ്ങള്‍ മണത്തറിഞ്ഞ പ്രതികള്‍ ഇവിടെ നിന്ന് മൂന്ന് ദിവസം മുമ്പാണ് മറ്റൊരു രഹസ്യ കേന്ദ്രത്തിലേക്ക് മാറിയത്. പ്രതികളെ വ്യാഴാഴ്ച കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.

Keywords: kasaragod, Thalangara, Youth, Stabbed, Arrest
Also read
തളങ്കരയില്‍ കുത്തേറ്റ് യുവാവിന് ഗുരുതരം
Also read
തളങ്കരയില്‍ കുത്തേറ്റ് യുവാവിന് ഗുരുതരം