14 വര്‍ഷം യുവതിയെ പീഡിപ്പിച്ച പൂജാരിക്കെതിരെ പോലീസ് കേസെടുത്തു
Mar 9, 2012, 14:30 IST
കാസര്‍കോട്: 14 വര്‍ഷം യുവതിയെ ലൈഗികമായി പീഡിപ്പിച്ച പൂജാരിക്കെതിരെ പോലീസ് കേസെടുത്തു. ചെമ്മനാട്, പരവനടുക്കം തായതൊടിയിലെ ജനാര്‍ദ്ദന പൂജാരി(48)ക്കെതിരെയാണ് ബേക്കല്‍ പോലീസ് കേസെടുത്തത്. ചൗക്കി സ്വദേശിനിയായ 40കാരിയാണ് പരാതിക്കാരി. 1998 ജൂണ്‍ 6ന് വിവാഹ നിശ്ചയം നടത്തിയ ശേഷം ജൂണ്‍ 16ന് കോളിയടുക്കത്തെ രാഘവന്റെ ഭാര്യ ഉഷയുടെ വീട്ടില്‍വെച്ച് ലൈഗികമായി പീഡിപ്പിക്കുകയും പിന്നീട് 13 വര്‍ഷക്കാലം പലസ്ഥലങ്ങളിലും വെച്ച് പീഡിപ്പിക്കുകയും ചെയ്തശേഷം വിവാഹ കഴിക്കാതെ വഞ്ചിച്ചുവെന്ന യുവതിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. പോലീസ് കേസെടുത്തതോടെ ഹൈക്കോടതിയില്‍ പൂജാരി മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കിയിട്ടുണ്ട്.
Keywords: Kasaragod, case, Molestation
Also read
അഭിഭാഷകനും സ്ത്രീവേദി പ്രവര്‍ത്തകയും പീഡിപ്പിക്കുന്നതായി പൂജാരിയുടെ പരാതി
Also read
അഭിഭാഷകനും സ്ത്രീവേദി പ്രവര്‍ത്തകയും പീഡിപ്പിക്കുന്നതായി പൂജാരിയുടെ പരാതി