കാഞ്ഞങ്ങാട്: ഭര്‍ത്താവിന്റെ വെട്ടേറ്റു ഭാര്യ ദാരുണമായി കൊല്ലപ്പെട്ടു. അമ്പലത്തറ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍പ്പെട്ട കൊടവലത്തെ ഇന്ദിര (35) യാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച വൈകിട്ടാണ് സംഭവം. ഓട്ടോഡ്രൈവറായ ഭര്‍ത്താവ് കൃഷ്ണനാണ് ഇന്ദിരയെ വെട്ടിക്കൊന്നത്. അമ്പലത്തറ കോട്ടപ്പാറയിലെ വെള്ളുട ദുര്‍ഗ്ഗ ഭഗവതി ക്ഷേത്രത്തില്‍ ഇന്ദിര രാവിലെ പൊങ്കലിടാന് പൊയിരുന്നു. പൊങ്കാല കഴിഞ്ഞ് വൈകിട്ടോടെ ഇന്ദിര മടിങ്ങിയെത്തിയപ്പോഴാണ് കൃഷ്ണന്‍ വാക്കത്തി കൊണ്ട് തലയ്ക്ക് വെട്ടി കൊലപ്പെടുത്തിയത്. സംഭവ സ്ഥലത്ത് വെച്ച് തന്നെ ഇന്ദിര മരിച്ചു. വൈകിയാണ് നാട്ടുകാര്‍ വിവരം അറിഞ്ഞത്. ഇതിനിടയില്‍ കൃഷ്ണന്‍ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടിരുന്നു. പൊക്കന്‍- ഗൗരി ദമ്പതികളുടെ മകളാണ് ഇന്ദിര. കൃഷ്ണ പ്രിയ, കൃപേഷ് എന്നിവര്‍ മക്കളാണ്.
കൊലപാതക വിവരമറിഞ്ഞ് ഹൊസ്ദുര്‍ഗ് എ.എസ്.പി മഞ്ചുനാഥ് ഉള്‍പ്പടെയുള്ള ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചീട്ടുണ്ട്.
Keywords: Kasaragod, Kanhangad, Murder, Kill, Husband, Wife, KASARAGODBVARTHA, KASARAGODNEWS.