പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച പോലീസുകാരനെതിരെ കേസ്
Mar 16, 2012, 14:29 IST
ബേക്കല്‍: പാലക്കുന്ന് ഭരണി മഹോത്സവ ജനത്തിരക്കിനിടയില്‍ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതിന് പോലീസുകാരനെതിരെ പെണ്‍കുട്ടിയുടെ പരാതിയില്‍ ബേക്കല്‍ പൊലീസ് കേസെടുത്തു. ബേക്കലിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ തളിപറമ്പ് സ്വദേശി ജോസ്‌കുട്ടിക്കെതിരെയാണ് കേസ്. ഫെബ്രുവരി 22നാണ് പോലീസുകാരന്‍ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചത്. സംഭവം ഒതുക്കിത്തീര്‍ക്കാനുള്ള വന്‍ശ്രമം നടന്നെങ്കിലും രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. അമ്മയോടൊപ്പമാണ് പെണ്‍കുട്ടി ഉത്സവത്തിനെത്തിയത്. തിരക്കിനിടയില്‍ പലതവണ മുട്ടിയുരുമ്മിയ പോലീസുകാരന്‍ ആള്‍ക്കൂട്ടത്തോട് മാറിനില്‍ക്കണമെന്നാവശ്യപ്പെട്ട് പിടിച്ചുതള്ളുകയാണെന്ന വ്യാജേന പലതവണ തന്നെ കയറിപടിച്ചതായി പെണ്‍കുട്ടിയുടെ പരാതിയിലുണ്ട്. പാലക്കുന്ന് ഭരണി ഉത്സവത്തിനിടയില്‍ðസ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാന്‍ ഇത്തവണ കൂടുതല്‍ പോലീസിനെ നിയോഗിച്ചിരുന്നു. പോലീസ് തന്നെ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ സംഭവം പൊലീസ് മേധാവികള്‍ ഗൗരവത്തോടെയാണ് കാണുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഹൊസ്ദുര്‍ഗ് സി.ഐ. കെ.വി. വേണുഗോപാലിനോട് എസ്.പി. ആവശ്യപ്പെട്ടതായി അറിയുന്നു.
Also Related:
പോലീസുകാരന്‍ പീഡിപ്പിച്ചത് കുട്ടിപ്പോലീസിനെ; സസ്‌പെന്‍ഷന്‍ ഉടന്‍
Also Related:
പോലീസുകാരന്‍ പീഡിപ്പിച്ചത് കുട്ടിപ്പോലീസിനെ; സസ്‌പെന്‍ഷന്‍ ഉടന്‍
Keywords: kasaragod, Bekal, Police, Harrasment, Case