ചെറുവത്തൂര്‍ റെയില്‍പാളത്തില്‍ കണ്ടെത്തിയത് വ്യാജ ബോംബ്: ഡി.ഐ.ജി
Mar 3, 2012, 15:06 IST
ചെറുവത്തൂര്‍: ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷനിലെ നാലാം നമ്പര്‍ ട്രാക്കില്‍ കണ്ടെത്തിയ മൂന്ന് പൈപ്പ് ബോംബുകള്‍ വ്യാജമാണെന്ന് ഉറപ്പിച്ചതായി ഡി.ഐ.ജി എസ് ശ്രീജിത്ത് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ചെറുവത്തൂര്‍ റെയില്‍പാളത്തില്‍ പൈപ്പ് ബോാംബ് കണ്ടെത്തിയ ഉടന്‍ അന്വേഷത്തിന് നേതൃത്വം നല്‍കാന്‍ എത്തിയതായിരുന്നു ഡി.ഐ.ഡി ശ്രീജിത്ത്. ബോംബുകള്‍ വ്യാജമാണെങ്കിലും സംഭവത്തിന്മേല്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസന്വേഷണം ദ്രുതഗതിയില്‍ ആരംഭിച്ചതായി ശ്രീജിത്ത് പറഞ്ഞു.
കണ്ടെടുത്ത മൂന്ന് ബോംബുകളില്‍ രണ്ടെണ്ണം ഒന്നിച്ച് ചേര്‍ത്തു കെട്ടിയിരുന്നു. പി.വി.സി പൈപ്പില്‍ കോണ്‍ക്രീറ്റ് നിറച്ച് പുറത്തേക്കിട്ട കേബിളുകളില്‍ ബാറ്ററിയും ഘടിപ്പിച്ചിരുന്നു. മറ്റൊന്ന് മാറ്റിയാണ് വെച്ചിരുന്നത്. പൈപ്പില്‍ നിറച്ച കോണ്‍ക്രീറ്റ് അടുത്ത ദിവസങ്ങളിലാണ് തയ്യാറാക്കിയത്. കണ്ടെടുത്ത മൂന്ന് ബോംബുകളും നിര്‍വീര്യമാക്കി. കോണ്‍ക്രീറ്റിനൊപ്പം പുറത്തെടുത്ത പൊടി എന്താണെന്ന് ഫോറന്‍സിക് പരിശോധനയിലൂടെ മാത്രമേ അറിയാനാകൂ. ജില്ലാ പോലീസ് ചീഫ് എസ്. സുരേന്ദ്രന്‍, എ.എസ്.പി എച്ച്. മഞ്ജുനാഥ, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി ഹരിശ്ചന്ദ്ര നായക്, നീലേശ്വരം സി.ഐ സി.കെ സുനില്‍ കുമാര്‍ എന്നിവരും ഡി.ഐ.ജിക്കൊപ്പമുണ്ടായിരുന്നു.
ചെറുവത്തൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ അട്ടിമറി ശ്രമം; പൈപ്പ് ബോംബുകള്‍ കണ്ടെത്തി