പോലീസ് വെടിവെപ്പില്‍ മരിച്ച ഷെഫീക്കിന്റെ വീട്ടില്‍ സിബിഐ തെളിവെടുപ്പ് നടത്തി
Mar 7, 2012, 18:15 IST
ചെറുവത്തൂര്‍: കാസര്‍കോട്ട് പോലീസ് വെടിവെപ്പില്‍ മരണപ്പെട്ട ചെറുവത്തൂര്‍ കൈതക്കാട്ടെ മുഹമ്മദ് ഷെഫീഖിന്റെ വീട്ടില്‍ സിബിഐ സംഘം തെളിവെടുപ്പിനെത്തി. ചൊവ്വാഴ്ച സിബിഐ അന്വേഷണ സംഘം ഷഫീഖിന്റെ വീട്ടില്‍ തെളിവെടുപ്പ് നടത്തിയത്.
ഷഫീഖിന്റെ പിതാവ് മുസ്തഫ ഹാജി, വെടിവെപ്പ് സമയത്ത് കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളായ നിസാമുദ്ദീന്‍, ഷാഫി, നജുമുദ്ദീന്‍ എന്നിവരില്‍ നിന്നും സിബിഐ വിശദമായ വിവരങ്ങള്‍ ശേഖരിച്ചു.
കാസര്‍കോട് എസ്.പിയായിരുന്ന രാംദാസ് പോത്തന്‍ പ്രകടനം നടത്തുകയായിരുന്ന മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ക്ക് നേരെ വെടിവെച്ചതോടെ മുഹമ്മദ് ഷെഫീഖ് വെടിയേറ്റ് മരണപ്പെടുകയായിരുന്നു. ഈ സംഭവത്തില്‍ ഷെഫീഖിന്റെ വീട്ടുകാര്‍ കോടതിയെ സമീപിച്ചതോടെയാണ് രാംദാസ് പോത്തനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. രാംദാസ് പോത്തനെതിരെ ആദ്യം കേസെടുക്കാന്‍ പോലീസ് തയ്യാറാകാതിരു ന്നതിനെതുടര്‍ന്ന് മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. സിബിഐ നടത്തിയ അന്വേഷണത്തില്‍ രാംദാസ് പോത്തന്‍ മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ക്ക് നേരെ ഏകപക്ഷീയമായി വെടി വെപ്പ് നടത്തുകയാണുണ്ടായതെന്ന് തെളിഞ്ഞിരുന്നു. മുഹമ്മദ് ഷെഫീഖ് കൊല്ലപ്പെട്ട് നിമിഷങ്ങള്‍ക്കകം തന്നെ കറന്തക്കാട്ടുണ്ടായ അക്രമത്തില്‍ മറ്റൊരു യൂത്ത് ലീഗ് പ്രവര്‍ത്തകനും കൊലചെയ്യപ്പെട്ടിരുന്നു.

Keywords: Kasaragod, Shefeek, CBI, Cheruvathur.