|
കുത്തേറ്റ യുവാവിന്റെ ചോരപുരണ്ട ടീഷര്‍ട്ട് പോലീസ് പരിശോധിക്കുന്നു |
തളങ്കര: അജ്ഞാത സംഘത്തിന്റെ കത്തികുത്തേറ്റ യുവാവിനെ അത്യാസന്ന നിലയില്‍ മംഗലാപുരത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. തളങ്കര ഖാസിലൈനിലെ ബഷീറി(20)നാണ് വ്യാഴാഴ്ച രാത്രിയോടെ മുസ്ലിം ഹൈസ്‌കൂളിനടുത്ത് വെച്ച് അജ്ഞാതരുടെ കുത്തേറ്റത്. ആഴത്തില്‍ കുത്തുകളെറ്റ് യുവാവ് സ്ഥലത്തെ സ്വകാര്യാശുപത്രിയില്‍ അഭയം തേടിയതോടെയാണ് സംഭവം പുറത്തായത്. തുടര്‍ന്ന് പോലീസ് നടത്തിയ തെരച്ചലില്‍ ഗ്രൗണ്ടില്‍ ചോരപ്പാടുകളും ഒരു ജോടി ചെരിപ്പും ചോരപുരണ്ട ടീഷര്‍ട്ടും കണ്ടെത്തി. യുവാവിനെ കുത്തി വീഴ്ത്തിയവരെ കണ്ടെത്താന്‍ പോലീസ് തെരച്ചില്‍ തുടങ്ങി. അതിനിടെ സംഭവമറിഞ്ഞ് തിങ്ങികൂടിയ നാട്ടുകാരെ നീക്കാന്‍ പോലീസിന് ലാത്തി വീശി.
Keywords: kasaragod, Thalangara, Youth, Stabbed,