21 കാരി നഴ്‌സ് 19 കാരനോടൊപ്പം നാടുവിട്ടു
Feb 24, 2012, 17:21 IST
കാഞ്ഞങ്ങാട്: പത്തൊമ്പത്കാരന്‍ യുവാവിനൊപ്പം 21 കാരിയായ നഴ്‌സ് നാടുവിട്ടു. കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സ് യുവതിയും പള്ളിക്കര പൂച്ചക്കാട് സ്വദേശിയായ യുവാവും കഴിഞ്ഞ ദിവസമാണ് ഒളിച്ചോടിയത്. പത്തനംതിട്ട സ്വദേശി നി ഇരട്ട സഹോദരിമാരില്‍ ഒരാളായ യുവതി കഴിഞ്ഞ രണ്ട് വര്‍ഷമായി കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്തുവ രികയായിരുന്നു. ഇരട്ട സഹോദരിയും ഇതേ ആശുപത്രിയില്‍ തന്നെയാണ.് ഒന്നരമാസം മുമ്പ് ലീവില്‍ നാട്ടില്‍ പോയ യുവതികള്‍ കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് തിരിച്ചെത്തിയിരുന്നു.
പത്തനംതിട്ടയില്‍ നിന്നും ബസില്‍ കാഞ്ഞങ്ങാട് ബസ് സ്റ്റാന്റില്‍ ഇറങ്ങിയ യുവതി തനിക്ക് ടൈലറിംങ്ങ് ഷോപ്പില്‍ പോകാനുണ്ടെന്നും ഉടന്‍ ആശുപത്രിയില്‍ എത്താമെന്നും പറഞ്ഞ് സഹോദരിയെ പറഞ്ഞ് വിട്ട ശേഷം തല്‍സമയം ബസ്സ്റ്റാന്റ് പരിസരത്ത് കാത്തുനിന്നിരുന്ന യുവാവിനോടൊപ്പം മുങ്ങുകയായിരുന്നു. പള്ളിക്കര പൂച്ചക്കാട്ടെ ഗള്‍ഫ് വ്യാപാരിയുടെ പുത്രനാണ് യുവാവ്.
പള്ളിക്കര സ്‌കൂളില്‍ കഴിഞ്ഞ വര്‍ഷം പ്ലസ്ടു കഴിഞ്ഞ് ഇറങ്ങിയതാണ്. രോഗിക്ക് കൂട്ടിരിക്കാന്‍ ആശുപത്രിയിലെത്തിയ യുവാവ് നേ ഴ്‌സുമായി പ്രണയത്തിലാവുകയായിരുന്നുവെന്ന് പറയപ്പെടുന്നു.

Keywords: Kasaragod, Kanhangad, Nurse, Girl, Youth.