മുത്തു സുന്ദരനായി ജീവിതത്തിലേക്ക് മടങ്ങിയെത്തി
Feb 24, 2012, 14:52 IST
മുത്തു പുനരധിവാസ കേന്ദ്രത്തിലെ അന്തേവാസികള്‍ക്കൊപ്പം |
നരകജീവിതം സമ്മാനിച്ച ദുരിതങ്ങളില്‍നിന്ന് മോചനം േനടിയാണ് മുത്തുവിന്റെ പുതുജീവിതത്തിലേക്കുള്ള വരവ്. പേരും ഊരും വീട്ടുവിശേഷങ്ങളും സംശയലേശമന്യേ മുത്തു പറയുമ്പോള്‍ എങ്ങനെ അത്ഭുതപ്പെടാതിരിക്കും. സഹോദരന്‍ ഉദയഗിരിയില്‍ താമസിക്കുന്നുണ്ടെന്നും പത്താംതരം വരെ കാസര്‍കോട് ഗവ. ഹൈസ്‌കൂളില്‍ പഠിച്ചതും ടൗണിലെ പ്രിന്റിങ് പ്രസില്‍ കംപോസറായി ജോലി ചെയ്തതുമെല്ലാം മുത്തുവിന്റെ ഓര്‍മ്മകളില്‍ ഇപ്പോഴും നിലനില്‍ക്കുന്നു. പിന്നീടാണ് മുത്തുവിന്റെ ജീവിതം പാടെ മറിമറഞ്ഞത്.
ചികിത്സയും ഭക്ഷണവും നല്‍കി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന പള്ളിക്കരയിലെ ചാക്കോയും കുടുംബാംഗങ്ങളും നടത്തുന്ന ന്യു മലബാര്‍ പുനരധിവാസ ചാരിറ്റബിള്‍ ട്രസ്റ്റിലെ അന്തേവാസികള്‍ക്കൊപ്പം നഷ്ടപ്പെട്ട ജീവിതം തിരിച്ചുപിടിക്കാനൊരുങ്ങുകയാണ് മുത്തു. നഗരത്തില്‍ അലഞ്ഞ് തെരുവുനായ്ക്കളോടൊപ്പം ഉണ്ടും ഉറങ്ങിയും അര്‍ധനഗ്നനായി കാലം കഴിച്ച മുത്തുവിന്റെ ദുരിത ജീവിതത്തെക്കുറിച്ച് പലരും നോമ്പരപ്പെട്ടിരുന്നു. ഹെല്‍ത്ത് ലൈന്‍ ഡയറക്ടര്‍ മോഹനന്‍ മാങ്ങാട്, സെക്യുലര്‍ സാംസ്‌കാരിക വേദി പ്രവര്‍ത്തകരായ റഫീഖ് മണിയങ്ങാനം, പി കെ അശോകന്‍ എന്നിവരുടെ നേതൃത്വത്തിലാണ് മുത്തുവിനെ പുനരധിവാസ കേന്ദ്രത്തില്‍ എത്തിച്ചത്. മുത്തു പുതിയ ജീവിതത്തില്‍ പൂര്‍ണ്ണമായും സന്തോഷവാനാണ്. എല്ലാവരോടും കുശലം പറഞ്ഞും ചിരിക്കുന്ന മുഖവുമായി മുത്തു നടന്നു നീങ്ങുന്നത് കണ്ടാല്‍ അദ്ദേഹത്തെ അറിയുന്നവര്‍ക്ക് ആഹ്ലാദം പകരും.
Keywords: kasaragod, life, Muthu