ഓംലെറ്റ് ഉണ്ടാക്കുമ്പോള്‍ പൊള്ളലേറ്റ വിദ്യാര്‍ത്ഥി മരിച്ചു
Feb 16, 2012, 07:07 IST
മംഗലാപുരം: ഓംലെറ്റ് ഉണ്ടാക്കുമ്പോള്‍ തീപൊള്ളലേറ്റ് ഗുരുതര നിലയില്‍ മംഗലാപുരത്ത് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. പെര്‍ഡാല ജി.ബി.യു.പി സ്‌കൂളിലെ ആറാംക്ലാസ് വിദ്യാര്‍ത്ഥി പെര്‍ഡാല ബദിയഡുക്ക ഹൗസിലെ മോണുക്കയുടെയും ആഇശയുടെയും മകന്‍ മുഹമ്മദ് മഷ്ഹൂദ്(12) ആണ് കങ്കനാടി ഫാദര്‍ മുള്ളേഴ്‌സ് ആശുപത്രിയില്‍ പുലര്‍ച്ചെ അഞ്ചുമണിയോടെ മരിച്ചത്.
നബിദിന ആഘോഷപരിപാടിയില്‍ പങ്കെടുത്ത് മടങ്ങിയ മഷ്ഹൂദ് ഓംലെറ്റ് ഉണ്ടാക്കുമ്പോള്‍ അടുപ്പില്‍ നിന്നും ഷര്‍ട്ടിലേക്ക് തീപടര്‍ന്നാണ് അരയ്ക്ക് മുകള്‍ ഭാഗത്ത് ഗുരുതരമായി പൊള്ളലേല്‍ക്കുകയായിരുന്നു. വേദന തിന്ന് ആശുപത്രിയില്‍ കഴിയുന്ന മഷ്ഹൂദിന്റെയും ചികിത്സയ്ക്ക് പണം കണ്ടെത്താന്‍ എന്ത് ചെയ്യണമെന്നറിയാതെ കണ്ണീര്‍വാര്‍ക്കുകയായിരുന്ന കുടുംബത്തിന്റെയും റിപോര്‍ട്ട് കഴിഞ്ഞ ദിവസം കാസര്‍കോട് വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. വാര്‍ത്ത വായിച്ച നിരവധി പേരാണ് മഷ്ഹൂദിനെ സഹായിക്കാനും കുടുംബത്തെ ആശ്വസിപ്പിക്കാനും രംഗത്തുവന്നത്. പ്രവാസികളുള്‍പ്പെടെയുള്ള സഹൃദയര്‍ മഷ്ഹൂദിന്റെ ചികിത്സാ വിവരങ്ങള്‍ ആരായുകയും ചിലര്‍ സഹായമെത്തിക്കുകയും ചെയ്തിരുന്നു. എല്ലാവരുടെയും പ്രാര്‍ത്ഥനയ്ക്കിടയിലാണ് മഷ്ഹൂദ് വേദനയില്ലാത്തെ ലോകത്തേക്ക് യാത്രയായത്.
പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും മികവ് കട്ടിയിരുന്ന മഷ്ഹൂദ് കുടുംബത്തിന്റെയും നാട്ടുകാരുടെയും വലിയ പ്രതീക്ഷയായിരുന്നു. മഷ്ഹൂദിന്റെ മരണം പ്രദേശത്തെയാകെ കണ്ണീരിലാഴ്ത്തി.
ഏക സഹോദരന്‍ മുഹമ്മദ് അശ്ക്കര്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ്.
Keywords: Badiyaduka, Mashood, Mangalore, Student, accident, Kasaragod, Father Muller's Hospital, Burn.
ഏക സഹോദരന്‍ മുഹമ്മദ് അശ്ക്കര്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ്.
Keywords: Badiyaduka, Mashood, Mangalore, Student, accident, Kasaragod, Father Muller's Hospital, Burn.
Related News
ഓംലെറ്റ് ഉണ്ടാക്കുമ്പോള്‍ ശരീരം പൊള്ളിയ മഷ്ഹൂദിന് നുറുങ്ങുന്ന വേദന