ഓംലെറ്റ് ഉണ്ടാക്കുമ്പോള്‍ ശരീരം പൊള്ളിയ മഷ്ഹൂദിന് നുറുങ്ങുന്ന വേദന
Feb 11, 2012, 17:42 IST
പോള്ളലേറ്റ് ആശുപത്രിയില്‍ കഴിയുന്ന മുഹമ്മദ് മഷ്ഹൂദ് |
Mohammed Mashood |
നബിദിന ആഘോഷപരിപാടിയില്‍ പങ്കെടുത്ത് വീട്ടിലെത്തിയ മഷ്ഹൂദ് ഓംലെറ്റ് ഉണ്ടാക്കുമ്പോള്‍ അടുപ്പില്‍ നിന്നും ഷര്‍ട്ടിലേക്ക് തീപടര്‍ന്നാണ് അരയ്ക്ക് മുകള്‍ ഭാഗത്ത് ഗുരുതരമായി പൊള്ളലേറ്റത്. തീ കെടുത്തി പെട്ടെന്നുതന്നെ മഷഹൂദിനെ മംഗലാപുരം ആശുപത്രിയിലെത്തിക്കുകയായിരുന്നു. കണ്ണിനും തലയ്ക്കും മാത്രമാണ് പൊള്ളലേല്‍ക്കാതിരുന്നത്. ഹൃദയത്തിനും കിഡ്‌നിക്കും തകരാറൊന്നുമില്ലെങ്കിലും ശ്വാസകോശത്തിന് വീക്കം ബാധിച്ചതിനാല്‍ മഷ്ഹൂദിന്റെ നില ഗുരുതരമാണ്. വിദഗ്ദ്ധ ചികിത്സയിലൂടെ ശരീരത്തിലെ കരിഞ്ഞ ഭാഗങ്ങള്‍ ഉണക്കാന്‍ കഴിയുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്.
ശ്വാസകോശത്തിന്റെ വീക്കം ഇല്ലാതാക്കാനും ചികിത്സ ആരംഭിച്ചിട്ടുണ്ട്. ഒരു ദിവസം തന്നെ 5000 രൂപയിലധികം ആശുപത്രിയില്‍ ചിലവാകുന്നുണ്ട്. പിതാവ് നേരത്തെ ഉപേക്ഷിച്ചുപോയതിനാല്‍ മഷ്ഹൂദിന്റെ മാതാവാണ് ഉള്ളതെല്ലാം വിറ്റു പെറുക്കിയും, പലരില്‍ നിന്നും കടം വാങ്ങിയും ചികിത്സാ ചിലവുകള്‍ കണ്ടെത്തയത്. ബീഡിതെറുത്താണ് ഇവര്‍ മകനെ പോറ്റിയത്. മഷ്ഹൂദിന്റെ തുടര്‍ ചികിത്സയ്ക്ക് പണം കണ്ടെത്താന്‍ കഴിയാതെ ഈ നിര്‍ദ്ധന കുടുംബം വലയുകയാണ്. ബദിയഡുക്ക നൂറുല്‍ഹുദാ മദ്രസാ വിദ്യാര്‍ത്ഥിയായ മഷ്ഹൂദ് നബിനിദിന പരിപാടികളില്‍ പങ്കെടുത്ത് നിരവധി സമ്മാനങ്ങള്‍ നേടിയിരുന്നു. പഠനത്തിലും മഷ്ഹൂദ് മുന്‍പന്തിയിലാണ്.
ഉദാരമതികളില്‍ നിന്നും ഇവര്‍ സഹായം പ്രതീക്ഷിക്കുകയാണ്. മഷ്ഹൂദിന്റെ അമ്മാവന്‍ എ.എം. അബ്ദുല്ല കുഞ്ഞിയുടെ പേരില്‍ സിന്‍ഡിക്കേറ്റ് ബാങ്ക് ബദിയടുക്ക ശാഖയില്‍ 42092200086860 നമ്പര്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. മഷ്ഹൂദിന്റെ തുടര്‍ ചികിത്സയ്ക്ക് സഹായമയക്കുന്നവര്‍ ഈ അക്കൗണ്ടിലേക്ക് പണം അയക്കാവുന്നതാണ്. ഇവരെ ബന്ധപ്പെടാനുള്ള മൊബൈല്‍ നമ്പര്‍ 9497841554.
Keywords: Kindness-seeking, Mohammed Mashoodm, Kasaragod