city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഖാസിയാറകത്തെ കുന്‍ച ഇനി ഓര്‍മ...

ഖാസിയാറകത്തെ കുന്‍ച ഇനി ഓര്‍മ...
ഖാസിയാറകത്ത് മുഹമ്മദ് കുഞ്ഞി എന്ന കുന്‍ച വിടവാങ്ങി. അദ്ദേഹത്തിന്റേത് പുണ്യജീവിതമായിരുന്നു. ആരും കൊതിച്ചുപോകുന്ന ജന്മം. എത്രയെത്ര പുണ്യ കര്‍മങ്ങള്‍ ആ ഭൗതികദേഹം അനുഭവിച്ചറിഞ്ഞു. പണ്ഡിതന്‍, രോഗ ശുശ്രൂഷകന്‍, വ്യാപാരി, മദ്ധ്യസ്ഥന്‍, കര്‍ണാനന്ദകരമായ തജ്‌വീദോടെ ഖുര്‍ആന്‍ പാരായണം ചെയ്തിരുന്ന ഖാരി. അതോടൊപ്പം ലീഗ് രാഷ്ടീയത്തോടുള്ള മമതയും.
കവി ടി. ഉബൈദിന്റെ കീഴില്‍ തജ്‌വീദോടെ ഖുര്‍ആന്‍ പാരായണം ചെയ്യുന്നത് കേള്‍ക്കാന്‍ ആളുകള്‍ക്ക് വലിയ താല്‍പര്യമായിരുന്നു.മതകാര്യങ്ങളിലും മറ്റു വിഷയങ്ങളിലും അഭിപ്രായങ്ങള്‍ വെട്ടിത്തുറന്ന് പറയുമ്പോള്‍ അവിടെ അദ്ദേഹത്തിന് ഒരു ബന്ധങ്ങളും തടസ്സമായിരുന്നില്ല.

ജീവിതത്തിലെ വിശുദ്ധി കാത്തുസൂക്ഷിച്ച് കൊണ്ട് തന്നെ സാമൂഹ്യ കാര്യങ്ങളില്‍ ഇടപെടാറുണ്ടായിരുന്നു കുന്‍ച. കല്യാണ വീട്ടിലായാലും വിരുന്നുവീട്ടിലെ അതിഥിയായാലും ഭക്ഷണം അല്പം പോലും പാഴാക്കുന്നത് തീരെ ഇഷ്ടപ്പെട്ടിരുന്നില്ലെന്ന്് മാത്രമല്ല അത് തുറന്നടിച്ച് പറയുകയും ചെയ്യുമായിരുന്നു.. മാലിക് ദീനാര്‍ ജമാഅത്ത് പള്ളിയുടെ പടിഞ്ഞാറുഭാഗം പഴക്കം ചെന്ന് വീഴാറായ കാര്യം ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ അതിന്റെ പുനരുദ്ധാരണത്തിന് തന്റെ സ്ഥലം സംഭാവനയായി നല്‍കി വലിയ ഒരു പ്രശ്‌നം പരിഹരിക്കപ്പെട്ടത് ഓര്‍ത്തുപോവുകയാണ്.

കാസര്‍കോട് ഖാസിയായിരുന്ന തന്റെ പിതാവില്‍ നിന്നും കിട്ടിയ ശിക്ഷണങ്ങള്‍ മക്കള്‍ക്ക് നല്‍കുക മാത്രമല്ല, മുസ്ലീം സമൂഹത്തിന്റെ ഉന്നത പദവികള്‍ അലങ്കരിക്കുന്ന കീഴൂര്‍-മംഗലാപുരം ഖാസി ത്വാഖ അഹമ്മദ് മുസ്ലിയാര്‍, യൂസുഫ് ബാഖവി മാറഞ്ചേരി എന്നിവരടക്കമുള്ള എല്ലാ മക്കളെയും ദീനിന്റെ പാതയില്‍ വളര്‍ത്തിയെടുത്തു എന്നതാണ് അദ്ദേഹത്തിന്റെ ദീനിനോടുള്ള തല്‍പരതയുടെ മകുടോദാഹരണം.
ആടുമാടുകള്‍ക്ക് രോഗം വന്നാല്‍ കുന്‍ച മന്ത്രിച്ച വെള്ളം കൊടുത്താല്‍ രോഗം മാറിയിരുന്നത് കാലം സാക്ഷിയാണ്. പലരും അസുഖം വന്നാല് കുന്‍ച മന്ത്രിച്ച വെള്ളം മാത്രം കുടിച്ചു രോഗ ശമനം നടത്തിയിരുന്നു..
മരണം മനുഷ്യന്റെ മറ്റൊരു ലോകത്തേക്കുള്ള തുടക്കമാണങ്കില്‍ അവിടെ സ്വര്‍ഗം വിശ്വാസികളെ വരവേല്‍കാനായി അത്തറിന്റെ മണമുള്ള മെത്ത വിരിച്ച് കാത്തിരിക്കുമെങ്കില്‍ തീര്‍ച്ചയായും കുന്‍ച അതിലൊരു ഭാഗവാക്കാകുന്ന ഭാഗ്യവാനെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. സര്‍വ ശക്തന്‍ അദ്ദേഹത്തിന്റെ കൂടെ നാമെല്ലാവരെയും സ്വര്‍ഗപൂങ്കാവനത്തില്‍ ഒരുമിച്ചു കൂട്ടുമാറാകട്ടെ... ആമീന്‍.
ഖാസിയാറകത്തെ കുന്‍ച ഇനി ഓര്‍മ...


-യഹ്‌യ തളങ്കര


Keywords: Khasiyakarath Muhammed, Remembrance, Article, Yahya Thalangara

Also read
ഖാസിയാറകത്ത് മുഹമ്മദ് കുഞ്ഞി ഹാജി നിര്യാതനായി


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia