അഭിഭാഷകനും സ്ത്രീവേദി പ്രവര്‍ത്തകയും പീഡിപ്പിക്കുന്നതായി പൂജാരിയുടെ പരാതി
Feb 27, 2012, 15:38 IST
കാഞ്ഞങ്ങാട്: പത്ത് വര്‍ഷം മുമ്പ് പെണ്ണുകാണാന്‍ പോയ യുവതിയെ മുന്നില്‍ നിര്‍ത്തി അഭിഭാഷകനും സ്ത്രീവേദി പ്രവര്‍ത്തകയും ചേര്‍ന്ന് പീഡിപ്പിച്ച് കള്ളക്കേസില്‍ കുടുക്കി പണം തട്ടാന്‍ ശ്രമിക്കുകയാണെന്ന് ക്ഷേത്ര പൂജാരിയുടെ പരാതി.
ചെമ്മനാട് പരവനടുക്കം തായത്തൊടി ശ്രീ ദുര്‍ഗ്ഗ പരമേശ്വരി ക്ഷേത്ര പൂജാരി കെ ജനാര്‍ദ്ദനനാണ് പരാതിക്കാരന്‍. കാഞ്ഞങ്ങാട് ബാറിലെ ഒരു അഭിഭാഷകനും സ്ത്രീ വേദി പ്രവര്‍ത്തകയും മറ്റൊരു 40 കാരിയും അയല്‍വാസിയും അടക്കമുള്ള നാല്‍വര്‍ സംഘം തന്നെ നിരന്തരം വേട്ടയാടുകയാണെന്ന് പൂജാരി മുഖ്യമന്ത്രിക്കും ഡിജിപിക്കും ജില്ലാ പോലീസ് സൂപ്രണ്ടിനും കേരള ബാര്‍കൌണ്‍സില്‍, ഹൊസ്ദുര്‍ഗ് ബാര്‍ അസോസിയേഷനും പരാതി നല്‍കി. പത്ത് വര്‍ഷം മുമ്പ് ക്ഷേത്രപൂജാരിയായ കെ ജനാര്‍ദ്ദനന്‍, മോഹിനി എന്ന സ്ത്രീയെ പെണ്ണുകാണാന്‍ പോയിരുന്നു. പക്ഷെ, ഈ ആലോചന ഏറെ വൈകാതെ വേണ്ടെന്നുവെച്ചതായി ജനാര്‍ദ്ദനന്‍ പറയുന്നു. ആദ്യത്തെ ആലോചന തന്നെ മുടങ്ങിയതിനാല്‍ ജീവിതത്തില്‍ മറ്റൊരു വിവാഹം വേണ്ടന്ന് പ്രതിജ്ഞയെടുത്ത പൂജാരി ഇന്നും അവിവാഹിതനായി കഴിയുകയാണ്.
ഇതിനിടെ അയല്‍വാസിയായ ടി ദാമോദരന്‍ എന്നയാള്‍ അദ്ദേഹത്തിന്റെ ഭാര്യയെ കൊണ്ട് ക്ഷേത്രത്തിനെതിരെ കോടതിയില്‍ പരാതി നല്‍കിപ്പിക്കുകയും ഹരജിക്കാരി ഹാജരാവാത്തതിനെ തുടര്‍ന്ന് പ്രസ്തുത പരാതി കോടതി തള്ളുകയും ചെയ്തതായി പൂജാരിയുടെ പരാതിയില്‍ പറയുന്നു. പിന്നീട് ഇദ്ദേഹം നടത്തിയ ഗൂഢാലോചനയില്‍ തന്നെ താറടിക്കാനും ഭീഷണിപ്പെടുത്തി പണം തട്ടാനും ചിലര്‍ ഗൂഢാലോചന നടത്തുന്നുവെന്നാണ് പൂജാരിയുടെ പരാതി.
Keywords: Harrasment, Man, complaint, Kanhangad, Kasaragod