ഒഡിഷ യുവാവ് പുഴയില്‍ വീണതായി സംശയം; പോലീസും ഫയര്‍ഫോഴ്സും തിരച്ചില്‍ തുടങ്ങി
Feb 22, 2012, 09:58 IST
പടന്ന: ഒഡിഷ സ്വദേശിയായ യുവാവ് പുഴയില്‍ വീണതായുള്ള സംശയത്തിന്റെ അടിസ്ഥാനത്തില്‍ ഫയര്‍ഫോഴ്സും പോലീസും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ തുടങ്ങി. ബുധനാഴ്ച രാവിലെ എട്ടു മണിയോടെ പടന്ന ബോട്ടിജെട്ടിയ്ക്ക് സമീപമാണ് സംഭവം. മൂന്നു ദിവസം മുമ്പ് കൂലി ജോലിക്കെത്തിയ മൂന്നു യുവാക്കളില്‍ രണ്ടുപേര്‍ ഏജന്റിന്റെ പീഡനം കാരണം ഓടി രക്ഷപ്പെട്ടിരുന്നു. കൂടെയുണ്ടായ യുവാവാണ് പുഴയില്‍ ചാടിയത്. യുവാവിനെ രക്ഷിക്കാനായി നാട്ടുകാരും മറ്റും കയറുമായി എത്തിയപ്പോഴേക്കും യുവാവ് ഒഴുക്കില്പ്പെട്ടുപോയതായാണ് നാട്ടുകാര്‍ പറയുന്നത്. വിവരമറിയിച്ചതിന്റെ അടിസഥാനത്തിലാണ് തൃക്കരിപ്പൂരില്‍ നിന്നും ഫയര്‍ഫോഴ്സും ചന്തേര പോലീസും പുഴയില്‍ തിരച്ചിലാരംഭിച്ചത്. മണിക്കൂറുകള്‍ തെരഞ്ഞിട്ടും യുവാവിനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ചന്തേര എസ്.ഐ പറഞ്ഞു. യുവാവ് ചിലപ്പോള്‍ രക്ഷപ്പെട്ടിരിക്കാമെന്ന് ചന്തേര എസ്.ഐ എം.പി ബിനീഷ് പറഞ്ഞു.
Keywords: kasaragod, Kanhangad, River, Missing