city-gold-ad-for-blogger

നാട്ടുകാര്‍ സമരത്തിനിറങ്ങി; മുതലപ്പാറ-ബാവിക്കര റോഡിന് ശാപമോക്ഷമായി

നാട്ടുകാര്‍ സമരത്തിനിറങ്ങി; മുതലപ്പാറ-ബാവിക്കര റോഡിന് ശാപമോക്ഷമായി
ബോവിക്കാനം: കാലങ്ങളോളമായി തകര്‍ന്നുകിടന്ന മുതലപ്പാറ-ബാവിക്കര റോഡിന്റെ ശോചനീയാവസ്ഥക്കുവേണ്ടി നാട്ടുകാര്‍ സമരത്തിനിറങ്ങിയപ്പോള്‍ അധികൃതര്‍ ഉണര്‍ന്നു. നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന റോഡ് പൂര്‍ണ്ണമായും തകര്‍ന്ന് കാല്‍നട യാത്രപോലും ദുസ്സഹമായപ്പോള്‍ നുസ്രത്തുല്‍ ഇസ്‌ലാം സംഘത്തിന്റെ നേതൃത്വത്തില്‍ വാട്ടര്‍ അതോറിറ്റി ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തിയിരുന്നു . ഇതേ തുടര്‍ന്ന് അധികൃതര്‍ അടിയന്തിരമായി ഉണരുകയും റോഡ് നന്നാക്കാന്‍ മുന്‍കയ്യെടുക്കുകയുമായിരുന്നു.
വാട്ടര്‍ അതോറിറ്റി കയ്യടക്കിവെച്ചിരിക്കുന്ന റോഡ് നന്നാക്കുവാന്‍ അവര്‍ മുതിരാതിരിക്കുകയും റിപ്പയര്‍ ചെയ്യുവാന്‍ മറ്റുവകുപ്പുകളെ അനുദിക്കാതിരിക്കുകയും ചെയ്തപ്പോള്‍ ഒരു നാടിന്റെ ഗതാഗത സൗകര്യം തന്നെ ഇല്ലാതാകുകയായിരുന്നു. നിരവധി പരാതികളും നിവേദനകളും നല്‍കിയിട്ടും അധികൃതര്‍ ഉണരാതെവന്നപ്പോഴാണ് നാട്ടുകാര്‍ സമരത്തിനിറങ്ങിയത്.
റോഡ് ഗതാഗതമാക്കിയ നടപടിയെ നുസ്രത്തുല്‍ ഇസ്‌ലാം സംഘം സ്വാഗതം ചെയ്തു.
പ്രസിഡണ്ട് ഷരീഫ് കിസ്‌വ അദ്ധ്യക്ഷത വഹിച്ചു. ബി.കെ.ബഷീര്‍, അബൂബക്കര്‍ മണയംകോട്, അബ്ദുര്‍ റഹ്മാന്‍ ബെള്ളിപ്പാടി, മൊയ്തീന്‍ ചാപ്പ, റസാഖ് ചാപ്പ, അഹമ്മദ് ബെള്ളിപ്പാടി എന്നിവര്‍ സംസാരിച്ചു.

Keywords: Kasaragod, Bovikanam, Road, Bavikara.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia