city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

യുവതിയുടെ വീഡിയോ ദൃശ്യം നാടിന്റെ ഉറക്കം കെടുത്തുന്നു

യുവതിയുടെ വീഡിയോ ദൃശ്യം നാടിന്റെ ഉറക്കം കെടുത്തുന്നു
ബേക്കല്‍: യുവതിയുടെ അശ്ലീല വീഡിയോ ദ്യശ്യം നാടിന്റെ ഉറക്കം കെടുത്തുന്നു. കണ്ണൂര്‍ ഇരിട്ടി സ്വദേശിനിയും ഉദുമയില്‍ വിവാഹിതയുമായ യുവതിയുടെതാണെന്ന് പറഞ്ഞ് പ്രചരിക്കുന്ന വീഡിയോ ദ്യശൃമാണ് നാടിന്റെ ഉറക്കം കെടുത്തുന്നത്. രണ്ട് മാസം മുമ്പ് യുവതി താമസിക്കുന്ന ഉദുമ ഹയര്‍ സെക്കണ്ടറി സ്‌കൂളിനു സമീപത്തെ വാടക ക്വാര്‍ട്ടേഴ്‌സിലെത്തിയ കപ്പല്‍ ജീവനക്കാരനായ യുവാവിനെ നട്ടുച്ച നേരത്ത് 100ഓളം വരുന്ന നാട്ടുകാര്‍ ക്വാര്‍ട്ടേഴ്‌സ് വളഞ്ഞ് പിടികൂടിയിരുന്നു.
യുവാവിനെ നാട്ടുകാര്‍ മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. യുവാവില്‍ നിന്നും പിടിച്ചെടുത്ത മൊബൈല്‍ ഫോണിലെ ചിപ്പില്‍ യുവതിയുടെയും കുടുംബത്തിന്റെയും ഫോട്ടോ ഉണ്ടായിരുന്നതായും പറയപ്പെടുന്നു.
മുമ്പ് ഗള്‍ഫിലായിരുന്ന യുവതിയുടെ ഭര്‍ത്താവ് കണ്ണൂരിനടത്തുളള ഒരു ഹോട്ടലിലാണ് ജോലി ചെയ്യുന്നത്. തറവാട് വീട് പൊളിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ വാടക ക്വാര്‍ട്ടേഴസില്‍ താമസമാരംഭിച്ചത്. ക്വാര്‍ട്ടേഴ്‌സില്‍ നിന്നും പിടികൂടിയ യുവാവിനെ നാട്ടുകാര്‍ പോലീസിലേല്‍പ്പിച്ചരുന്നു. പിന്നീട് ഇയാള്‍ക്കെതിരെ പരാതിയൊന്നുമില്ലാത്തതിനാല്‍ കേസെടുക്കാതെ പോലീസ് വിട്ടയക്കുകയായിരുന്നു. യുവാവിന്റെ കൈയ്യില്‍ നിന്നും പിടികൂടിയ ചിപ്പും പോലീസിനു കൈമാറിയിരുന്നു.


യുവതിയുടെ പ്ലസ് ടൂവിനു പഠിക്കുന്ന മകള്‍ക്ക് കപ്പലില്‍ ജോലി ശരിയാക്കുന്നതിനുള്ള പേപ്പറുമായാണ് താന്‍ എത്തിയതെന്നാണ് യുവാവ് നാട്ടുകാരേയും പോലീസിനെയും അറിയിച്ചിരുന്നത്. നാട്ടുകാര്‍ ക്വാര്‍ട്ടേഴ്‌സ് വളഞ്ഞപ്പോള്‍ യുവാവ് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചതാണ് സംശയങ്ങള്‍ക്ക് വഴിവെച്ചത്.
ഈ സംഭവത്തിനു ഒരു മാസം കഴിഞ്ഞ് യുവതിയുടേ തെന്ന് പറയപ്പെടുന്ന അശ്ലീല വീഡിയോ ദ്യശൃം ഉദുമയില്‍ വ്യാപകമായി പ്രചരിച്ചത്. കുട്ടികള്‍ മുതല്‍ പ്രായമുളളവര്‍ വരെ ഈ വീഡിയോ ക്ലിപ്പിന്റെ പ്രചാരകരായി രംഗത്ത് വന്നതോടെ, ഇത് തന്റെ ഫോട്ടോ മോര്‍ഫ് ചെയ്ത് ഉണ്ടാക്കിതാണെന്നാരോപിച്ച് യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ അഞ്ചുയുവാക്കള്‍ക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെ ലീഗ് നേത്യത്വം ഇടപ്പെട്ട് കോടതിയില്‍ കീഴടങ്ങാന്‍ അവസരം ഒരുക്കിയിരുന്നു. മൊബൈലില്‍ പ്രചരിക്കുന്ന വീഡിയോ ദ്യശൃം ഒരു വര്‍ഷം മുമ്പ് പലരും കണ്ടിരുന്നതായി പറയപ്പെടുന്നു.

പരാതിക്കാരിയായ സ്ത്രീയുമായി നേരിയ സാദ്യശൃമുണ്ടെന്നതല്ലാതെ വീഡിയോ ദ്യശൃം യുവതിയുടെ ചിത്രം മോര്‍ഫ് ചെയ്തുണ്ടാക്കിയതാണെന്ന് ഇനിയും വ്യക്തമായിട്ടില്ല. വീഡിയോയിലെ യുവതി മെലിഞ്ഞ ശരീര പ്രക്യതിയുള്ള യുവതിയാണ്. എന്നാല്‍ പരാതിക്കാരിയായ യുവതി അല്‍പം തടിച്ച സ്ത്രീയാണ്. സംഭവം നാട്ടില്‍ പാട്ടായതോടെ ക്വട്ടേഴ്‌സ് ഉടമ മുറി ഒഴിയാന്‍ ആവശ്യപ്പെട്ടതോടെ യുവതി മൂന്നു മക്കളോടൊപ്പം ഉദുമയില്‍ നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് താമസം മാറിയിരിക്കുകയാണ്. തന്റെ ചിത്രം മോഫ് ചെയ്ത് അശ്ലീല വീഡിയോ ദ്യശൃമുണ്ടാക്കിയെന്ന് കാണിച്ച് യുവതി വനിതാ കമ്മീഷനടക്കം പരാതി നല്‍കിയിട്ടുണ്ട്.  കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട യുവാക്കള്‍ക്ക് ജാമ്യം ലഭിച്ചതോടെ യുവതി പുതിയ പരാതിയുമായി രംഗത്ത് വന്നിരിക്കുകയാണ്. യുവാക്കള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയതിന് ശേഷം ഗള്‍ഫില്‍ നിന്നും നാട്ടില്‍ നിന്നും നിരന്തരം ഫോണിലൂടെ തനിക്ക് വധഭീഷണി ഉണ്ടെന്ന് കാണിച്ച് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മുമ്പില്‍ യുവതി പരാതിയുമായി എത്തുകയായിരുന്നു. വധഭീഷണിയെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
രണ്ടുമാസമായി ഈ സംഭവത്തിന്റെ പേരില്‍ നാട്ടിലെ നിരവധി യുവാക്കള്‍ കേസും നൂലാമാലകളുമായി പൊറുതി മുട്ടിയ അവസ്ഥയിലാണ്. ക്വട്ടേഴ്‌സില്‍ അനാസാശ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് തടയാന്‍ ശ്രമിച്ചവരെ കളളക്കേസില്‍ കുടുക്കി പീഡിപ്പി ക്കുന്നതിനെതിരെ നിയമ നടപടിക്ക് ഒരുങ്ങുകയാണ് നാട്ടുകാര്‍.



Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia