ഷെരീഫ് മരിച്ചത് കുത്തിവെപ്പിന് മുമ്പ് ടെസ്റ്റ് ഡോസ് നടത്താത്തതിനാല്‍
Dec 22, 2011, 16:49 IST
Sherif |
ആശുപത്രിയില്‍ കുത്തിവെപ്പിനുള്ള മരുന്നില്ലാത്തതിനാല്‍ മംഗലാപുരത്തു നിന്ന് കൊണ്ടു വരാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ആശുപത്രിയില്‍ നിന്നും കുത്തിവെപ്പിനുള്ള 'ബെന്‍സത്തിന്‍ പെന്‍സിന്‍' എന്ന മരുന്നും അതോടൊപ്പം റിയാക്ഷന്‍ അറിയുന്നതിനുള്ള മരുന്നും നല്‍കിയിരുന്നു. മരുന്ന് ഡോക്ടറെ കാണിക്കുകയും ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം നേഴ്‌സിനോട് കുത്തിവെയ്ക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. മംഗലാപുരത്തു നിന്നും നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ കുത്തിവെപ്പിന് മുമ്പ് നിര്‍ബന്ധമായും ടെസ്റ്റ് ഡോസ് നല്‍കണമെന്ന് സഹോദരന്‍ സുബൈര്‍ പ്രത്യേകം നേഴ്‌സിനോട് പറഞ്ഞിരുന്നു.
എന്നാല്‍ ഇതിന്റെ ആവശ്യമില്ലെന്ന് പറഞ്ഞ് ആദ്യം തന്നെ മരുന്ന് കത്തിവെയ്ക്കുകയായിരുന്നെന്ന് സുബൈര്‍ വെളിപ്പെടുത്തി. കുത്തിവെപ്പ് നല്‍കി അല്‍പം സമയം തന്നെ ഷെരീഫ് ദീര്‍ഘോശ്വാസം വലിക്കുകയും തളര്‍ന്ന് കിടക്കുകയുമായിരുന്നു. യുവാവിന്റെ നില ഗുരുതരണമാണെന്ന് വ്യക്തമായ നേഴ്‌സ് ഉടന്‍ തന്നെ ആശുപത്രിയിലുള്ള ഡോക്ടര്‍മാരെ വിവരമറിയിക്കുകയും ഡോക്ടര്‍മാര്‍ യുവാവിന്റെ ജീവന്‍ രക്ഷിക്കാന്‍ കഠിന പരിശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതിനിടയില്‍ മതാവ് നഫീസയും സഹോദരന്‍ സുബൈറും ആവശ്യപ്പെട്ടിട്ടും ഷെരീഫിനെ കാണിക്കാന്‍ കൂട്ടാക്കിയിരുന്നില്ല. പിന്നീട് ബഹളം വെച്ചതോടെയാണ് മരണ വിവരം ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയത്. 'ബെന്‍സത്തിന്‍ പെന്‍സിന്‍' എന്ന മരുന്ന് കേരളത്തില്‍ ആറ് വര്‍ഷം മുമ്പ് നിരോധിച്ചതാണെന്നാണ് ആശുപത്രി വൃത്തങ്ങള്‍ ഇപ്പോള്‍ പറയുന്നത്. രണ്ടാഴ്ച മുമ്പ് ചുമതലയേറ്റെടുത്ത കര്‍ണ്ണാടകക്കാരനായ ഡോക്ടറാണ് കുത്തിവെപ്പ് നടത്താന്‍ നേഴ്‌സിന് നിര്‍ദ്ദേശം നല്‍കിയത്. കര്‍ണ്ണാടകയില്‍ ഈ മരുന്നിന് നിരോധനമില്ലെന്നാണ് പറയപ്പെടുന്നത്. യുവാവ് മരണപ്പെട്ടതോടെ ആശുപത്രിയിലെ ഡോക്ടര്‍മാരും നേഴ്‌സുമാരും ജീവനക്കാരും സ്ഥലം വിട്ടിരിക്കുകയാണ്. ശക്തമായ പോലീസ് കാവല്‍ ആശുപത്രിയില്‍ ഏര്‍പ്പെടുത്തിയിരുന്നു.
Keywords: Kasaragod, Youth, Death, Obituary, General-hospital, Badiyadukka,
Also read
കുത്തിവെപ്പ് നടത്തിയ യുവാവ് മരിച്ചു; ആശുപത്രിയില്‍ സംഘര്‍ഷം
Also read
കുത്തിവെപ്പ് നടത്തിയ യുവാവ് മരിച്ചു; ആശുപത്രിയില്‍ സംഘര്‍ഷം